കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പാലിറ്റി പരിധിയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യ്യങ്ങൾ മുൽസിപ്പാലിറ്റിയുമായും, മറ്റു സ്ഥാപനങ്ങളുമായും ചേർന്നു കൊണ്ട് ഒരുക്കുമെന്ന് കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. നാടിന്റെ സർവ്വതോൻമുഖമായ വളർച്ചയിൽ പതിറ്റാണ്ടുകളായി സേവനം ചെയ്തവരാണ് പ്രവാസികളെന്നും അവർ ഒരിക്കലും അനാഥമാകാൻ പാടില്ലെന്നും ബോധ്യപ്പെടുത്തുകയാണ് നാടിന്റെ ലക്ഷ്യമെന്നും കോട്ടക്കൽ മുൻസിപ്പൽ മുസ്ലിംം ലീഗ് ,ഗ്ലോബൽ അ.എം.സി.സി. ഭാരവാഹികൾ സംയുക്തമായി അറിയിച്ചു. ഇത്തരമൊരു ദൗത്യത്തിന് മുന്നിട്ടറങ്ങണമെന്നു കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി കമ്മിറ്റിയാണ് മുസ്ലിം ലീഗിനോട് ആവശ്യപ്പെട്ടതെന്ന് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, ഗ്ലോബൽ കെ.എം സി സി പ്രസിഡണ്ട് യു.എ.നസീർ, മുൻസിിപ്പൽ ചെയർമാൻ കെ.കെ.നാസ്സർ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാജിദ് മാങ്ങാട്ടിൽ എന്നിവർ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ യാത്ര മുടങ്ങിയ പ്രവാസികൾ വ്യാഴാഴ്‌ച മുതലാണ് സ്വന്തം ചെലവിൽ നാട്ടിൽ തിരികെ എത്തുന്നത്. നാടിന് മുതൽക്കൂട്ടായി പ്രവർത്തിച്ച പ്രവാസികളോട് സന്നിഗദ ഘട്ടത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന അലംഭാവം ചെറുതല്ല. ,ബന്ധപ്പെട്ട ഗവർമെന്റുകൾ ഇവരുടെ കാര്യത്തിൽ ഇത് വരെ ഒരു വ്യക്തത വരുത്താത്ത സാഹചര്യത്തിൽ കോട്ടക്കൽ മുനിസിപ്പൽ ഏരിയയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സാന്ത്വന സഹായം ഏറെ വിലമതിക്കുന്ന പ്രവർത്തനമാണ്. വളരെയധികം പ്രയാസപ്പെട്ട് തിരിച്ചെത്തുന്ന കോട്ടക്കൽ മുനിസിപ്പൽ ഏരിയയിൽ ഉള്ള എല്ലാ വിഭാഗം പ്രവാസികൾക്കും ജാതി- മത, രാഷ്ട്രീയ ഭേദമന്യേ കോറന്റൈനും, ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കു മെന്നും അതിന് വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്നും ഭാാവാഹികൾ അറിയിച്ചു. കെ.കെ.നാസ്സർ, യു.എ.നസീർ, ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, സാജിദ് മങ്ങാട്ടിൽ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, കാസിം മൗലവി, യുു.എ.ഷബീർ, മുക്രി അബ്ദു, സുലൈമാൻ പാറമ്മൽ,അബു കൂരിയാാട്, ഇല്ലിക്കോകാട്ടിൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !