50 ദിവസത്തോളമായി അടഞ്ഞ് കിടക്കുന്ന കോഴിക്കോട് മിഠായിതെരുവിലെ നൂറുകണക്കിന് കടകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം കട തുറന്ന KVVES സംസ്ഥാന പ്രസിഡൻറ് ശ്രീ ടി.നസിറുദ്ദീനെ കയ്യേറ്റം ചെയ്ത പോലിസ് നടപടിയിൽ കോട്ടക്കൽ യൂണിറ്റ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ ഷോപ്പിംഗ് മാളുകളിൽ ഒഴിച്ച് ബാക്കി സ്ഥലങ്ങളിൽ കട തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും മിഠായിതെരുവു പോലെ പല സ്ഥലങ്ങളിലും കട ക്ലീൻ ചെയ്യുന്നതിനു പോലും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന പ്രസിഡൻറ് കട തുറന്നത്.. കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധകുറിപ്പിൽ ആവശ്യപ്പെട്ടു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !