മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്കുള്ളില്‍ അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മറ്റ് ജില്ലകളിലേയ്ക്ക് പോകുന്നവര്‍ക്ക് യാത്രാ പാസ് നിര്‍ബന്ധമാണ്. കോവിഡ് 19 ജാഗ്രതാ വെബ് പോര്‍ട്ടലില്‍ https://covid19jagratha.kerala.nic.in/home/addMedicalEmergencyPass ലിങ്ക് ഉപയോഗിച്ചാണ് പാസിന് അപേക്ഷ നല്‍കേണ്ടത്. കോവിഡ് അവശ്യ സര്‍വ്വീസുകളായി പ്രഖ്യാപിച്ച വകുപ്പുകളിലൊഴികെ ഇതര ജില്ലകളിലുള്ള ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്ക് അകത്തുള്ള യാത്രകള്‍ക്കും മതിയായ കാരണങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ കയ്യില്‍ കരുതണം. ജില്ലാ കലക്ടര്‍/ജില്ലാ പോലിസ് മേധാവി നല്‍കുന്ന പാസ് അല്ലെങ്കില്‍ സ്വയം എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം എന്നിവയാണ് കൈവശം സൂക്ഷിക്കേണ്ടത്. എന്നാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണിവരെയുള്ള യാത്രകള്‍ക്ക് ജില്ലാ കലക്ടര്‍/ജില്ലാ പോലിസ് മേധാവി നല്‍കുന്ന പാസ് നിര്‍ബന്ധമാണ്
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !