തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . ഇവര്‍ രണ്ടുപേരും കഴിഞ്ഞദിവസം വിദേശത്തുനിന്നെത്തിയവരാണ് . ഏഴാംതിയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍ നിന്ന് കോഴിക്കോട്ട് എത്തിയ വിമാനത്തിലും ഉണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഇവര്‍ കൊച്ചിയിലും കോഴിക്കോട്ടും ചികിത്സയിലാണ് . രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട് .
ഇതുവരെ സംസ്ഥാനത്ത് 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . സംസ്ഥാനത്ത് നിലവില്‍ 17 പേര്‍ ആണ് ചികിത്സയിലുള്ളത് . 23,930 പേര്‍ നിരീക്ഷണത്തിലുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !