നാടണയുന്ന പ്രവാസം: മലപ്പുറം സൗഹൃദവേദി ജിദ്ദ വെബിനാർ സംഘടിപ്പിച്ചു

0

ജീദ്ദ-കോവിഡ്19 എന്ന മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ഒട്ടേറേ പ്രവാസികളുടെ ജോലിയും അവരുടെ സമ്പാദ്യവും അനിശ്ചിതത്വത്തിലായിരിക്കെ, മലപ്പുറം സൗഹൃദവേദി ജിദ്ദ ' നാടണയുന്ന പ്രവാസം ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സൂം വീഡിയോ കോണ്‍ഫ്രന്‍സ് പരിപാടി ശ്രദ്ധയമായി.

പ്രമുഖ ദൃശ്യമാധ്യമ  പ്രവര്‍ത്തകന്‍ ഫിറോസ് സാലി മുഹമ്മദ് മുഖ്യപ്രഭാഷണം  നിര്‍വഹിച്ചു.   
യു. എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു.  
പി. കെ വീരാന്‍ ബാവ പരിപാടി നിയന്ത്രിച്ചു. 
പ്രമുഖ വ്യവസായി പി.കെ കുഞ്ഞാന്‍, അരുവി മോങ്ങം, മുസാഫിര്‍ (മലയാളം ന്യൂസ്), സലീനാ മുസാഫിര്‍, സുല്‍ഫീക്കര്‍ ഒതായി,  മുസഫര്‍ അഹമ്മദ് പാണക്കാട്, ബഷീറലി പരുത്തിക്കുന്നന്‍, നൂറുന്നീസ ബാവ (വനിതാ വിംഗ് സൗഹൃദവേദി കണ്‍വീനര്‍), കമാല്‍ കളപ്പാടന്‍, സലീം സൂപ്പര്‍, യാസര്‍ കൊന്നോല, സഹീര്‍  മങ്കരത്തൊടി, മുജീബ് പാറക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. 
കോവിഡാനന്തര കാലത്ത് നാടണയല്‍ എന്ന യാഥാര്‍ത്യത്തിലേക്ക് പ്രവാസി മലയാളികള്‍ കൂടുതല്‍ അടുക്കുകയാണെന്ന് ഫിറോസ് സാലി മുഹമ്മദ് പറഞ്ഞു. പ്രവാസം എന്ന തെരഞ്ഞെടുക്കല്‍ തന്നെ മലയാളിയുടെ ചങ്കുറപ്പിന്റെ സാക്ഷ്യമാണ്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള പുറപ്പെട്ടുപോകലാണ് ഓരോ മലയാളിക്കും പ്രവാസം. മണലാരണ്യങ്ങളിലേക്കും മരുഭൂമികളിലേക്കും പറിച്ചുനടപ്പെട്ടിട്ടും അവിടെയും വേരോടിയ ചെടികളാണ് പ്രവാസികള്‍. ഏത് പ്രതിസന്ധിയും നേരിടാനുള്ള കരളുറപ്പാണ് നാടണയുന്ന ഓരോ പ്രവാസിയുടേയും സമ്പാദ്യമെന്നും ഫിറോസ് പറഞ്ഞു. ചുറ്റുപാടുമുള്ള ജീവിതങ്ങള്‍ നനച്ചു വളര്‍ത്താന്‍ കൂടി പ്രവാസികള്‍ക്ക് കഴിഞ്ഞു എന്നതാണ് ഓരോ പ്രവാസിയുടേയും ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. പിറന്ന നാടിന്റെ സാമൂഹ്യ സാമ്പത്തിക പരിസരങ്ങളെ നിരന്തരം നവീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇന്നത്തെ കേരളം കെട്ടിപ്പടുത്തത് അവരുടെ വിയര്‍പ്പില്‍ക്കുഴച്ചാണ്. സ്വന്തം നാട് മാത്രമല്ല, പോറ്റിവളര്‍ത്തിയ നാടുകളിലെ രമ്യഹര്‍മ്യങ്ങള്‍ക്കും കല്ലുകള്‍ പാകിയത് പ്രവാസിമലയാളികളുടെ ബലിഷ്ഠമായ ചുമലുകളാണ്. അവരെ ഇന്ന് കേരള സമൂഹം വിവേചനത്തോടെ കാണുന്നത് ഏറ്റവും ദുഖകരമാണെന്നും ഫിറോസ് പറഞ്ഞു. ബാബു ഭരദ്വാജിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ടാണ് ഫിറോസ് പ്രസംഗം അവസാനിപ്പിച്ചത്. ''അയല്‍ക്കാരന്റെ തീന്‍മേശയിലെ അപ്പം കണ്ടുകൊണ്ട് നമുക്കിനി നമ്മുടെ കിണ്ണങ്ങള്‍ നിരത്താനാകില്ല. നമ്മുടെ അപ്പം നാം തന്നെ ചുട്ടെടുക്കേണ്ടിയിരിക്കുന്നു.'' നാടണയുന്ന പ്രവാസം ഇതര ജീവിതങ്ങളിലേക്കുള്ള നന്‍മയുടെ വേരോട്ടം കൂടിയാകട്ടേയെന്നും ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു. ഹഫ്‌സാ മുസഫര്‍ നന്ദി പറഞ്ഞു.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !