പ്രവർത്തനം ബാങ്കുകളുടെ സഹകരണത്തോടെ
വളാഞ്ചേരി: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ രോഗികൾക്ക് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ സാന്ത്വനം പകരുന്നതായി. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മണ്ഡലത്തിലെ നൂറ്റമ്പതോളം ഡയാലിസിസ് രോഗികൾക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ചു നൽകി.
മണ്ഡലത്തിലെ യു.ഡി.എഫ് ഭരണസമിതികളുടെ നേതൃത്വത്തിലുള്ള കോ- ഓപ്പറേറ്റീവ് ബാങ്കിൻ്റേയും സഹകരണ ബാങ്കുകളുടെയും സഹായത്തോടെയാണ് മരുന്ന് എത്തിച്ച് നൽകിയത്. കോട്ടക്കൽ , വളാഞ്ചേരി നഗരസഭകൾ, പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികൾക്കാണ് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ച് നൽകിയത്. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരു മാസത്തേക്കുള്ള മരുന്നാണ് എത്തിച്ച് നൽകിയത്. മണ്ഡലത്തിലെ കോട്ടക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്, വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്, കോട്ടക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക്, പുറമണ്ണൂർ മജ് ലിസ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം നടത്തിയത്. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കുള്ള മരുന്നുകൾ അഷ്റഫ് അമ്പലത്തിങ്ങലിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ബാങ്ക് ഭരണസമിതികളുടെ അധ്യക്ഷന്മാരായ എം. അബ്ദുറഹിമാൻ, കെ.എം. റഷീദ്, മഠത്തിൽ ശ്രീകുമാർ , സിദ്ദീഖ് പരപ്പാര , സലാം വളാഞ്ചേരി ,വളാഞ്ചേരി നഗര സഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുൽ നാസർ, കൗൺസിലർ മുസ്തഫ മൂർക്കത്ത് എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !