ജിദ്ദ : അഞ്ചുവിമാനങ്ങളിലായി സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് ആദ്യ ഘട്ടത്തില്‍ യാത്രചെയ്യാനാവുന്നത് ആയിരം പേര്‍ക്ക് മാത്രം . റിയാദിൽനിന്ന് വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് ആദ്യവിമാനം പറക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ:ആസിഫ് സയീദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യ വിമാനം വ്യാഴായ്ച്ച യാണ് ഷെഡ്യൂൾ ചെയ്‌തിരുന്നത് . ഈ മാസം 14ന് വരെയാണ് വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അറുപതിനായിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമേ ഇപ്പോള്‍ സര്‍വീസ് . രണ്ടെണ്ണം ന്യൂഡൽഹിയിലേക്കും രണ്ടെണ്ണം കൊച്ചിയിലേക്കും ഒന്നു കോഴിക്കോട്ടേക്കുമാണ് സർവീസ് നടത്തുക. കൂടുതല്‍ സെക്ടറുകളിലേക്ക് വിമാനം ഉണ്ടാകുമെന്നും അംബാസിഡര്‍ പറഞ്ഞു. നിലവിൽ സൗദിയിൽ നിന്ന് വിമാനങ്ങൾ മാത്രമാണ് സർവ്വീസ് നടത്തുക കപ്പൽ സർവീസ് ഉണ്ടാതിരിക്കില്ല . സൗദിയിൽ നിന്ന് യാത്ര പോകാനുള്ളവരുടെ നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആദ്യ ഘട്ടത്തിൽ സൗദിയിലെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ഡൊമസ്റ്റിക് തൊഴിലാളികൾ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലക്ഷണങ്ങൾ പരിശോധിക്കും. ശേഷമാണ് ബോർഡിംഗ് പാസ് നൽകുക. ഗര്‍ഭിണികള്‍ സാധാരണ രീതിയിലുള്ള ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും തയ്യാറാക്കേണ്ടി വരും. ആരോഗ്യ പ്രയാസങ്ങളുള്ളവര്‍ക്ക് യാത്ര ചെയ്യാമെന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സംവിധാനം ഇന്ത്യക്കാരെ ഒഴിപ്പിക്കൽ അല്ലെന്നും അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ചില കമ്പനികൾ തങ്ങളുടെ കീഴിലെ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് അയക്കാൻ ചാർട്ടേർഡ് ഫ്ലൈറ്റ് സംവിധാനത്തോടെ അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !