കോട്ടക്കൽ / വളാഞ്ചേരി/ കുറ്റിപ്പുറം: പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർക്ക് ആശ്വാസമായി ഭക്ഷ്യ കിറ്റുകൾ നൽകി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ മാധ്യമ പ്രവർത്തകർക്കുമാണ് എം.എൽ.എ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയത്.
പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
കോവിഡ് 19 പശ്ചാതലത്തിൽ പത്ര- ദൃശ്യമാധ്യമ പ്രവർത്തകരുടെ ജീവിതം ഇപ്പോൾ വളരെ കഷ്ടത്തിലാണ്. ക്ഷേമനിധി അംഗത്വം ഇല്ലാത്തതിനാൽ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർക്ക് നിലവിൽ യാതൊരു സഹായവും സർക്കാരിൽ നിന്നും ലഭിച്ചിട്ടുമില്ല. കോവിഡ് 19 മാ യി ബന്ധപ്പെട്ട് സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചെയ്യുന്നത്. കഷ്ടത്തിലായ ഇവരേയും കുടുംബങ്ങളേയും സഹായിക്കുന്നതിന് ഒരാശ്വാസം എന്ന നിലക്കാണ് എം.എൽ.എ ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകിയത്. കോട്ടക്കൽ പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രസ് ഫോറം ഭാരവാഹികൾക്ക് എം.എൽ.എ കിറ്റുകൾ കൈമാറി. നഗരസഭാ ചെയർമാൻ കെ.കെ. നാസർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രസ് ഫോറം ഭാരവാഹികൾക്ക് എം.എൽ.എ കിറ്റുകൾ കൈമാറി. സലാം വളാഞ്ചേരി, കബീർ പാണ്ടികശാല, മുഹമ്മദലി നീറ്റുകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. കുറ്റിപ്പുറത്ത് മാധ്യമ പ്രവർത്തകർക്ക് കിറ്റുകൾ നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ദീഖ് പരപ്പാര ചടങ്ങിൽ പങ്കെടുത്തു.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !