അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെ ക്വാറൻറീൻ ചെയ്യേണ്ടതില്ലന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് അവർക്ക് വീടുകളിൽ കഴിയാം - ആതവനാട്ടെ ക്വാറന്റീൻ കേന്ദ്രം പൂട്ടേണ്ട ആവശ്യമില്ലന്നും കേന്ദ്രങ്ങൾ സൗകര്യപ്രദമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മന്ത്രി ജലീൽ മീഡിയ വിഷനോട് പറഞ്ഞു. ആതവനാട്ടെ കേന്ദ്രത്തിൽ കഴിയുന്ന യുവാവിന് വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും മന്ത്രി പറഞ്ഞു.
ആതവാട് പാറയിലെ മർക്കസിൽ പഞ്ചായത്ത് ഏർപെടുത്തിയ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലന്ന വാർത്ത മീഡിയ വിഷൻ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തിരുന്നു. ചൈന്നെയിൽ നിന്നും ക്വാറന്റീൻ കേന്ദ്രത്തിൽ എത്തിയ IT സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് വീഡിയോ മീഡിയ വിഷന് നൽകിയിരുന്നു.

find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !