ന്യുഡൽഹി : ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ എയര്‍ ലിഫ്റ്റിങ്ങിന്റെ ഷെഡ്യൂള്‍ ഇന്ത്യന്‍ വ്യോമായന അധികൃതര്‍ പ്രഖ്യാപിച്ചു. മെയ് ഏഴുമുതല്‍ മെയ് 13 കൂടിയുള്ള ദിവസങ്ങളിലാണ് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. കുവൈത്ത് യുദ്ധകാലത്ത് ഇന്ത്യക്കാരെ കൊണ്ടുവരാനായി രാജ്യ നടത്തിയ ഏറ്റവു വലിയ എയര്‍ ലിഫ്റ്റിനു ശേഷം വീണ്ടും അതിനേക്കാള്‍ വലിയ എയര്‍ ലിഫ്റ്റിംങ്ങിന്റെ ഭാഗമായാണ് ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടു വരുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഈ യജ്ഞത്തിനു ശേഷം വീണ്ടു വിമാനങ്ങള്‍ ഉണ്കുമോ എന്ന കാര്യ വ്യക്തമല്ല. ഒമാനിലെ മസ്‌ക്കത്തില്‍ നിന്നുള്ള വിമാനങ്ങളില്‍ 250 യാത്രക്കാരെ കൊണ്ടു വരുമ്പോള്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നിള്ള വിമാനങ്ങളില്‍ 200 പേര്‍ക്കാണ് സഞ്ചരിക്കാനാവുക.
വിമാനങ്ങളുടെ പട്ടിക താഴെ :
മെയ് 7 വ്യാഴം
അബുദബി - കൊച്ചി (200 പേര്‍)
ദുബൈ - കോഴിക്കോട് (200 പേര്‍)
റിയാദ് - കോഴിക്കോട് (200 പേര്‍)
ദോഹ - കൊച്ചി (200 പേര്‍)
മെയ് 8 വെള്ളി
ബഹ്‌റൈന്‍ - കൊച്ചി (200 പേര്‍)
ദുബൈ - ചെന്നൈ (200 പേര്‍)
ദുബൈ - ചെന്നൈ (200 പേര്‍)
കുവൈത്ത് - ഹൈദരാബാദ് (200 പേര്‍)
മെയ് 9 ശനി
കുവൈത്ത് - കൊച്ചി (200 പേര്‍)
മസ്‌ക്കത്ത് - കൊച്ചി ( 250 പേര്‍)
റിയാദ് - ഡല്‍ഹി (200 പേര്‍)
ഷാര്‍ജ - ലഖ്‌നൗ (200 പേര്‍)
മെയ് 10 ഞായര്‍
ദോഹ - തിരുവനന്തപുരം (200 പേര്‍)
കുവൈത്ത് - ചെന്നൈ (200 പേര്‍)
അബുദബി - ഹൈദരാബാദ് (200 പേര്‍)
മെയ് 11 തിങ്കള്‍
ദമാം - കൊച്ചി (200 പേര്‍)
ബഹ്‌റൈന്‍ - കോഴിക്കോട് (200 പേര്‍)
ദുബൈ - കൊച്ചി (200 പേര്‍)
മെയ് 12 ചൊവ്വ
മസ്‌ക്കത്ത് - ചെന്നൈ (250 പേര്‍)
ജിദ്ദ - ഡല്‍ഹി (200 പേര്‍)
കുവൈത്ത് - അഹമ്മദാബാദ് (200 പേര്‍)
ദുബൈ - ഡല്‍ഹി (200 പേര്‍)
ദുബൈ - ഡല്‍ഹി (200 പേര്‍)
മെയ് 13 ബുധന്‍
കുവൈത്ത് - കോഴിക്കോട് (200 പേര്‍)
ജിദ്ദ - കൊച്ചി (200 പേര്‍)
ദുബൈ - അമൃത്‌സര്‍ (200 പേര്‍
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !