കോവിഡ് Test നടത്തി Result നെഗറ്റീവ് ആണെങ്കിൽ മാത്രം നാട്ടിലേക്ക് പ്രവാസികൾ യാത്ര തിരിക്കുക.അല്ലാത്ത പക്ഷം വലിയൊരു ചതി ഇതിൻെറ പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്,ആരോഗ്യപരമായ ഒരുക്കങ്ങളില്ലാതെ പ്രവാസികൾ നാട്ടിൽ ചെന്നാൽ രോഗം വ്യാപിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല, കോവിഡ് 19 പ്രതിരോധിക്കുന്ന കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായി കേരളം കെെവരിച്ച നേട്ടം ഇല്ലാതാക്കുക,മറ്റൊന്ന് പ്രവാസികളാണ് രോഗം പകരുന്നതിന്, പ്രധാന കാരണമെന്ന് പറഞ്ഞ് ജനങ്ങൾക്കിടയിൽ ഭീതി പടർത്തുക, അങ്ങനെ വന്നാൽ യാത്രാനുമതി എന്നന്നേക്കുമായി റദ്ദ് ചെയ്യുവാൻ സർക്കാരിന് കഴിയും.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് മാത്രമാണ് എല്ലാവരെയും മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നത്. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക.മെഡിക്കൽ സ്ക്രീനിംഗ് കൊണ്ട് രോഗം ഇല്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല.സ്രവം കൊടുത്തുളള Test കൊണ്ട് മാത്രമെ കോവിഡ് നെഗറ്റീവോ,പോസ്റ്റീവോ എന്നറിയുവാൻ സാധിക്കു.ഇനി സമയം ഇല്ല,എത്രയും പെട്ടെന്ന് കോവിഡ് Test ചെയ്യുവാനുളള സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാർ അതാത് എംബസികൾക്ക് നിർദ്ദേശം നൽകണം.അതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെൻ്റിനോട് സമർദ്ധം ചെലുത്തിയെ പറ്റു.അല്ലെങ്കിൽ വരാൻ ഇരിക്കുന്ന അപകടങ്ങൾ നിയന്ത്രണത്തിന് അതീതമായിരിക്കും,ഇത്രയും നാളും നമ്മൾ കാത്ത് സൂക്ഷിച്ച സംവിധാനങ്ങൾ തകരാറിലാകും.പിന്നെ യാത്രയുടെ കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല,സ്ത്രീകൾ ഗർഭിണികൾ ആണെങ്കിൽ 7 മാസങ്ങൾ കഴിഞ്ഞാൽ വിമാനത്തിൽ യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടെ അനുമതി പത്രം വേണം,ഈ കാര്യങ്ങൾ യാത്രനുമതി ലഭിച്ചവരെ ബോധ്യപ്പെടുത്തിയിട്ടില്ല.
ടിക്കറ്റ് എടുത്തതിന് ശേഷമാണ് മെഡിക്കൽ സ്ക്രീനിംഗ് മറ്റും.സ്ക്രീനിംഗിൽ Human body Temperature ൽ കൂടുതലാണെങ്കിൽ യാത്ര ചെയ്യുവാൻ സാധിക്കാതെ വരും, അങ്ങനെയാണെങ്കിൽ കടം മേടിച്ചോ, ആരെങ്കിലും ധാനമായി നൽകുന്ന Ticket Refund ൻെറ കാര്യത്തിൽ എന്ത് വ്യക്തതയാണ് ഉളളത്,ഇന്നലെയും,ഇന്നും കൊണ്ട് ഒരുപാട് പ്രവാസികൾ ഫോണിലൂടെ പല സംശയയങ്ങളും ചോദിക്കുകയാണ്, അതിനൊന്നും മറുപടി നൽകാൻ കഴിയാതെ ഇരിക്കുകയാണ് ഞാൻ.ഒന്നിനും ഒരു വ്യക്തത ഇല്ല.ഇനിയും ഒരുപാട് ചോദ്യങ്ങൾ ബാക്കി,എംബസി ഉദ്യോഗസ്ഥർ യാത്രാക്കാരുടെ സംശയയങ്ങൾ ദുരീകരിക്കണം.
അവലംമ്പനം: അഷ്‌റഫ് താമരശ്ശേരി
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !