ജിദ്ദ: സൗദിയില്‍ കുടുങ്ങി കിടക്കുന്ന 57 നേഴ്സുമാര്‍ അടക്കമുള്ള ഗര്‍ഭിണികളെ സൗജന്യമായി മെഡിക്കല്‍ സംഘത്തോടൊപ്പം നാട്ടില്‍ എത്തിക്കണം എന്ന് അപേക്ഷിച്ച് കൊണ്ട് ഒ.ഐ.സി.സി ഷറഫിയ ഏരിയ കമ്മിറ്റി വിദേശ കാര്യ മന്ത്രിക്കും മന്ത്രാലയത്തിനും 1000 ഇമെയില്‍ അയച്ചു മാസ് പെറ്റീഷന്‍ സമര്‍പ്പിച്ചു. മാസ് പെറ്റീഷന്‍ ആദ്യ ഇമെയില്‍ അയച്ചു രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെ സാമീപ്യവും ഏറ്റവും കൂടുതല്‍ കരുതലും സ്നേഹവും സംരക്ഷണവും ആവശ്യമായ ഗര്‍ഭസ്ഥകാലത്ത് തികച്ചും ഒറ്റപ്പെട്ടു മാനസീക സമ്മര്‍ദം സഹിച്ചു കൊറോണ രോഗികളെ അടക്കം പരിചരിക്കാന്‍ നിര്‍ബന്ധിതരാവുന്ന നെഴ്സുമാരടക്കമുള്ള ഗര്‍ഭിണികളെ അതീവ പരിഗണന നല്‍കി നാട്ടിലെത്തിക്കേണ്ടതിനു പകരം സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം പ്രതിശേധാര്‍ഹാമാണ് എന്നും എത്രയും പെട്ടെന്ന് കുടുങ്ങി കിടക്കുന്ന ഗര്‍ഭിണികളെ നാട്ടില്‍ എത്തിക്കണം എന്നും എം.പി പറഞ്ഞു.
ഗര്‍ഭിണികളായ നെഴ്സുമാരില്‍ പലരും കൊറോണ സെന്ററുകളില്‍ ആണ് ജോലി ചെയ്യുന്നത് . അതില്‍ ചിലര്‍ കഴിഞ്ഞ ദിവസം പ്രസിവിക്കുകയും ചെയ്തിരുന്നു. പ്രസവ ശേഷവും വേണ്ടത്ര പരിചരണം പോലും ലഭിക്കാതെ അത്തരക്കാര്‍ ഹോസ്പിറ്റല്‍ അക്കമ്മഡഷനില്‍ പിഞ്ചു കുഞ്ഞുമായി കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നിരവധി നേഴ്സുമാര്‍ക്ക് മറ്റേണിറ്റി ലീവ് തുടങ്ങി ഹോസ്പിറ്റല്‍ അക്കമ്മഡഷനില്‍ കഴിയുകയും പ്രസവ ശേഷം അക്കമ്മഡഷനില്‍ കുഞ്ഞുമായി വരാന്‍ പാടില്ല എന്ന നിര്‍ദേശം ലഭിച്ചവരാണ്. ഇങ്ങിനെ നിരവധി പ്രയാസങ്ങള്‍ക്ക് നടുവില്‍ കഴിയുന്ന ഗര്‍ഭിണികളായ നേഴ്സുമാര്‍ അതോടൊപ്പം ഇന്ശൂറന്‍സ് പരിരക്ഷ ലഭിക്കാത്തതിനാല്‍ വേണ്ടത്ര ചികിത്സയും മരുന്നും ലഭിക്കാത്ത വിസിറ്റ് വിസയില്‍ വന്ന ഗര്‍ഭിണികളും നിരവധി മാനസീക പ്രയാസങ്ങള്‍ക്ക് നടുവിലാണ് കഴിയുന്നത്.
ഈ ഗര്‍ഭിണികളുടെ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം എന്നും മറ്റാരേക്കാളും അതീവ മുന്‍ഗണന നല്‍കി ഗര്‍ഭിണികളെ പ്രത്യേക വിമാനത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ നാട്ടില്‍ എത്തിക്കാന്‍ ഇടപെടണം എന്നും പെട്ടീഷനില്‍ ആവശ്യപ്പെട്ടു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !