വെട്ടിച്ചിറ : ആതവനാട് പഞ്ചായത്തിലെ പുന്നത്തല സ്വദേശിയും ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നയാളുമായ വാഴയിൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമത് സുഹറയുടെയും മക്കളായ. ,മുഹമ്മദ് മിഷാലും,മുഹമ്മദ് റഹ്ഷാലും പിതാവ് പെരുന്നാൾ ഡ്രസ്സെടുക്കാനും മറ്റു ആഘോഷങ്ങൾക്കും അയച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
കാടാമ്പുഴ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.മനോജ് സാറിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10,000 രൂപയുടെ ചെക്ക് കൈമാറി.
കൊറോണ വ്യാപനം തടയുന്നതിൽ രാപകലില്ലാതെ അദ്ധ്യാനിക്കുന്ന പോലീസ് സേനയോടുള്ള ഒരു ഐക്യദാർഡ്യം കൂടിയാണ് ചെക്ക് കൈമാറുന്നതിന് സബ് ഇൻസ്പെക്ടറെ തെരഞ്ഞെടുത്തതിലൂടെ ഈ കുരുന്നുകൾ കാണിച്ചത്.
രണ്ടത്താണി നുസ്റത്ത് സ്കൂൾ വിദ്യാർത്ഥികളാണ് ഇവർ.
6 ദിവസത്തെ ശമ്പളം കടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ലെന്ന് പറഞ്ഞ് ഉത്തരവ് കത്തിച്ച അദ്ധ്യാപകർ ഈ കുരുന്നുകളുടെ സഹജീവി സ്നേഹം കണ്ട് കണ്ണ് തുറക്കുമെന്ന് കരുതാം.
സബ് ഇൻസ്പെക്ടർ മനോജ് സാറിന് പുറമെ CPOമാരായ വിപിൻ സേതു, ജയപ്രകാശ് എന്നിവരും ആതവനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് അരീക്കാടൻ മമ്മു മാസ്റ്റർ, മുഹമ്മദ് ബിഷർ.A എന്നിവരും പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !