ജിദ്ദ : ജീവ കാരുണ്യ, ആതുര ശുശ്രൂഷ മേഖലയിൽ സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ചവർക്കു മുൻഗണന നൽകികൊണ്ട് സ്പോർട്ടിങ് യുണൈറ്റഡ് രണ്ടാം കമ്മ്യൂണിറ്റി എക്ക്സല്ലൻസ് അവാർഡ് പ്രഖ്യാപിച്ചു.
ആതുര ശുശ്രൂഷ രംഗത്ത് നിന്നും ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ശ്രീമതി അന്നമ്മ സാമുവലും, ജിദ്ദയിലെ തന്നെ മഹ്ജർ കിംഗ് അബ്ദുൽഅസീസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ശ്രീമതി ജോമിനി ജോസഫുമാണ് അവാർഡിനർഹരായതു.
ജീവകാരുണ്യ മേഖലയിൽ UAE യിൽ നിന്നുള്ള ജീവകാര്യണ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയും, മക്കയിലെ മുജീബ് പൂക്കോട്ടൂരുമാണ് ഈ വർഷം അവാർഡിനർഹരായത്.
സാഹിത്യം-പത്ര പ്രവർത്തക മേഖലയിൽ മുതിർന്ന പത്രപ്രവർത്തകനും ഗ്രന്ധകാരനുമായ ശ്രീ മുസാഫിർ ഇരുമ്പുഴിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സാമൂഹ്യ പ്രതിബദ്ധതക്കും സേവനത്തിനുമായി ആ രംഗത്തെ മികച്ച പ്രവർത്തനത്തിന് ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്രത്യേക അവാർഡിന് കേരളത്തിലെ M.D.F. (മലബാർ ഡെവലപ്പ് മെന്റ് ഫോറം) അർഹരായി.
ഇന്നലെ നടന്ന ഓൺലൈൻ പത്ര സമ്മേളനത്തിൽ സ്പോർട്ടിങ് യുണൈറ്റഡ് ചെയര്മാൻ ഇസ്മായിൽ കൊളക്കാടൻ അവാർഡുകൾ പ്രഖ്യാപിച്ചു.
വിവിധ മേഖലകളിൽ മികച്ച സാമൂഹിക സേവനങ്ങൾ നടത്തുന്ന ആളുകളെ ആദരി ക്കുന്നതിനായി കഴിഞ്ഞ വർഷം മുതലാണ് സ്പോർട്ടിങ് യുണൈറ്റഡ് കമ്മ്യൂണിറ്റി എക്‌സലൻസ് അവാർഡുകൾ ഏർപെടുത്തിയതെന്ന് സ്പോർട്ടിങ് യുണൈറ്റഡ് ചെയർമാൻ പറഞ്ഞു. പ്രവാസ ലോകത്തു വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന നിരവധി ആളുകൾ ശ്രദ്ദിക്കാതെ പോകുന്നുവെന്നും അവർക്ക് അർഹമായ ആദരവ് സമൂഹത്തിൽ ലഭിക്കണമെന്ന് കാഴ്ചപ്പാടിൽ നിന്നാണ് ഇത്തരമൊരു ആശയവുമായി സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ തുടക്കം കുറിച്ചതെന്നും ഇസ്മാഈൽ കൊളക്കാടൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ പതിനെട്ടു വർഷമായി ജിദ്ദയിൽ സർക്കാർ സ്ഥാപനമായ കിംഗ് ഫഹദ് ഹോസ്പിറ്റലിലെ സേവനമനുഷ്ഠിക്കുന്ന സ്റ്റാഫ് നഴ്‌സാണ് ശ്രീ അന്നമ്മ സാമുവൽ, തിരുവനന്തപുരം സ്വദേശിനിയായ അന്നമ്മ സാമുവൽ നിലവിൽ ഹോസ്പിറ്റലിലെ ഇന്റെൻസീവ് കെയർ യൂണിറ്റിലാണ് സേവനമനുഷ്ഠിക്കുന്നത്.
ജിദ്ദയിലെ മറ്റൊരു സർക്കാർ ആശുപത്രിയായ കിംഗ് അബ്ദുൽ അസിസ് ഹോസ്പിറ്റലിൽ കഴിഞ പതിനാറു വർഷമായി സേവനമനുഷ്ഠിക്കുന്ന ശ്രീ ജോമിനി ജോസഫ് കോട്ടയം ജില്ലയിലെ മാഞ്ഞൂർ സ്വദേശിനിയാണ്. കിംഗ് അബ്ദുൽഅസീസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണ് ശ്രീ ജോമിനി സേവനമനുഷ്ഠിക്കുന്നത്.
നിലവിൽ കിങ് ഫഹദ് ആശുപത്രിയും, കിംഗ് അബ്ദുൽഅസീസ് ആശുപത്രിയും കോവിഡ് ആശുപതികളായി പ്രവർത്തിക്കുന്നത് കൊണ്ട് ഇരുപേരും കോവിഡ് രോഗികളെ പരിചരിക്കുന്ന വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.
യൂ എ ഇ ലുടനീളം സാമൂഹ്യ പ്രവർത്തനവുമായി ഓടി നടക്കുന്ന ശ്രീ അഷ്‌റഫ് താമരശേരി കോഴിക്കോട് ജില്ലയിലെ താമരശേരി സ്വദേശിയാണ്. യൂ എ ഇ ൽ മരണപ്പെടുന്ന പ്രവാസികളെ സ്വാദേശത്തെക്ക് എത്തിക്കുന്നതിന് വേണ്ടി വിശ്രമമില്ലാതെ ഈ കോവിഡ് കാലത്തും നിരന്തരം എമിറേറ്റീസിലുടനീളം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ശ്രീ അഷ്‌റഫ് താമരശേരിയുടെ സേവനം ഇന്ത്യക്കാർക്ക് മാത്രമല്ല മറ്റു വിദേശ നാടുകളിലെ പൗരന്മാർക്കും വലിയ ആശ്വാസമാണ്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിൽ കൂടുതലായി മക്കയിലെ ജീവ കാരുണ്യ മേഖലയിൽ നിര സാന്നിധ്യമായ മുജീബ് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ സ്വദേശിയാണ്. മക്കയിലും പരിസര പ്രദേശങ്ങളിലും മരണമടയുന്ന വിദേശികളുടെ അന്ത്യ കർമങ്ങൾക്കായി സ്വയം സമർപ്പിച്ച അദ്ദേഹത്തിന്റെ സേവനം ഈ കോവിഡ് കാലത്തു പ്രത്യകം ശ്രദ്ദിക്കപ്പെട്ടിരുന്നു.
മലബാർ മേഖലയുടെ വികസനത്തിനും ഉന്നമനത്തിനായി ഇതിനകം ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയ മലബാർ ഡെവലപ്മെന്റ് ഫോറം നിരവധി വിഷയങ്ങളിൽ സമൂഹ്യ പ്രതിബദ്ധയോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും, ജിദ്ദ - കോഴിക്കോട് വിമാന സർവീസ് പുനരാരംഭിക്കുന്നതിനായി എംഡിഫ് നടത്തിയ പ്രവർത്തനങ്ങൾ ജിദ്ദ പ്രവാസി സമൂഹത്തിനും വലിയ ആശ്വാസമായിരുന്നുവെന്നത് കൂടി കണക്കിലെടുത്താണ് കെ. എം . ബഷീർ നേതൃത്വം നൽകുന്ന എം.ഡി.ഫ് നു പ്രത്യേക അവാർഡിന് പരിഗണിച്ചെതെന്നും ഇസ്മായിൽ കൊളക്കാടൻ ചൂണ്ടികാട്ടി.
കോവിഡ് മൂലമുള്ള നിയന്ത്രങ്ങളിൽ മാറ്റം വന്നതിന് ശേഷം ഉചിതമായ സമയത്തു ജിദ്ദയിൽ വെച്ച് നടത്തുന്ന പൊതു പരിപാടിയിൽ വെച്ച് അവാർഡുകൾ വിതരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു . വിവിധ മേഖലകളിൽ നിന്നുള്ള മൂന്നംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഓൺലൈൻ പത്രസമ്മേളനത്തിൽ ഇസ്മായിൽ കൊളക്കാടൻ, ഷൊഹൈബ് ടി. പി, ഷിയാസ് വി. പി, റഷീദ് മാളിയേക്കൽ, അഷ്‌റഫ് വി.വി, മുസ്തഫ ചാലിൽ, ഷബീർ അലി, ജലീൽ കളത്തിങ്കൽ, നജീബ് തിരുരങ്ങാടി, നാസർ ഫറോക് തുടങ്ങിയവർ പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !