തിരുർ: കോവിഡ് 19 ജാഗ്രതയിൽ 26 ന് മുതൽ ആരംഭിക്കുന്ന എസ് എസ് എൽ സി, ഹയർ സെക്കൻററി പരീക്ഷകളുമായി ബസപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുള്ള ആശങ്കകൾ പൂർണ്ണമായും അകറ്റണമെന്ന് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. ഓൺലൈൻ യോഗത്തിൽ
പ്രസിഡന്റ് ടി.സി.സുബൈർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.വി. ജലീൽ പദ്ധതികൾ അവതരിപ്പിച്ചു. വി. എ. ഗഫൂർ, ഇ.പി.എ. ലത്തീഫ് , സി. അബ്ദു റഹിമാൻ, കെ. സയ്യിദ് ഇസ്മായിൽ, യൂനുസ് മയ്യേരി, റഹീം പാറക്കൽ, പി.കെ. ജബ്ബാർ , സുധീർ കൂട്ടായി എന്നിവർ സംസാരിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !