തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാന്‍ സംസ്ഥാന മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. മദ്യത്തിന് 10% മുതല്‍ 35 ശതമാനം വരെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. വില കൂടിയ മദ്യത്തിന് 35% സെസും ബീയറിനും വൈനിനും 10% സെസുമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. ഇതോടെ വിദേശ മദ്യവില കുത്തനെ ഉയരും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് വേണ്ടി മാത്രമാണ് തീരുമാനമെന്നാണ് വിവരം.
മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്‍നപനയ്ക്കുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്ബനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ മദ്യവില്‍പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്‍പന തുടങ്ങും. ബെവ്കോ മദ്യം വില്‍ക്കുന്ന അതേ നിരക്കില്‍ വേണം ബാറുകളിലും മദ്യവില്‍പന നടത്താന്‍. ബാറുകളുടെ കൌണ്ടറുകളിലും ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കും. അതേസമയം വെയര്‍ഹൌസുകളില്‍ മദ്യം വില്‍ക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !