ജിദ്ദ: 90 മത് സൗദി ദേശീയ ദിനം 2020 ആഘോഷിക്കുന്ന സൗദി അറേബ്യക്ക് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മലപ്പുറം സൗഹൃദ വേദി ജിദ്ധ ഒരുക്കിയ വെബിനാർ കലാപരിപാടികൾ ആസ്വാദകർക്ക് കുളിർമയേകി. യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു.
തൊണ്ണൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന സൗദി അറേബ്യ , ലോക രാജ്യങ്ങളുടെ മുൻ നിര പട്ടികയിൽ ഇടം പിടിച്ചിരിക്കയാണ്. വികസന സ്വപ്നങ്ങളിലൂടെ മുന്നേറുന്ന സൗദി അറേബ്യ പ്രതിരോധ മേഖലയിലും സൗദി ഇന്ത്യാ നയതന്ത്ര ബന്ധം എല്ലാ മേഖലയിലും പുരോഗതി നേടികൊണ്ടിരിക്കയാണെന്ന് വെബിനാർ ഉത്ഘാടനം ചെയ്ത്കൊണ്ട് യുവ പ്രവാസി സംരംഭകൻ പി കെ ഖൈറുൽ റഹീം പറഞ്ഞു.
മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ മുഖ്യ പ്രഭാഷണം നടത്തി.
മുസാഫർ അഹമ്മദ് പാണക്കാട് ആമുഖ പ്രസംഗം നടത്തി.
പി കെ കുഞ്ഞാൻ , ഗായകൻ മിർസ ഷരീഫ് , റഫീഖ് കാടേരി , എ കെ മജീദ് പാണക്കാട്, ബാസിൽ മച്ചിങ്ങൽ, സി പി സൈനുൽ ആബിദ്, അനീഷ് തോരപ്പ, നൗഷാദ് വരിക്കോടൻ , ഹാരിസ് കൊന്നോല , ഹക്കീം മുസ്ലിയാരകത്ത് , നൂറുന്നീസ ബാവ , ജുമൈല അബു മേൽമുറി , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പി കെ വീരാൻ ബാവ വെബിനാർ പരിപാടി നിയന്ത്രിച്ചു
കുട്ടികളുടെ സൗദി ദേശീയ ഗാനാലാപനത്തോടെ കലാ പരിപാടികൾക്ക് തുടക്കം കുറിച്ചു
ജിദ്ദയിലെ ഗായകരായ മിർസ ഷരീഫ് , ആശാ ഷിജു , മുംതാസ് റഹ്മാൻ , നിയാസ് കോയ്മ എന്നിവരുടെ ഗാനാലാപനം ശ്രോദ്ദാക്കൾക്ക് കുളിർമയേകി.
വിഖ്യാത ഗായകൻ എസ് പി ബാല സുബ്രമണ്യത്തിന്റെ വിയോഗത്തിൽ മലപ്പുറം സൗഹൃദവേദി ജിദ്ദ അനുശോചന സന്ദേശം കൈമാറി. അദ്ദേഹത്തിന്റെ ഓർമ്മക്കായി ഗായകൻ നൂഹ് ബീമാ പള്ളി ഗാനം ആലപിച്ചു
കുരുന്നു പ്രതിഭകളുടെ ലൈവായി ഇംഗ്ലീഷ് സ്പീച്ച് , നൃത്ത നൃതൃങ്ങൾ , മോണോ ആക്ട് എന്നിവയുമുണ്ടായിരുന്നു.
കമാൽ കളപ്പാടൻ , ലത്തീഫ് നരിപറ്റ , സലീം സൂപ്പർ എന്നിവർ നേതൃത്വം നൽകി
റഫീഖ് കലയത്ത് സ്വാഗതവും , ഹഫ്സ മുസാഫർ നന്ദിയും പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !