തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി സാധ്യമാവും. ലേണേഴ്‌സ് ലൈസന്‍സ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം.
പുതിയ അപേക്ഷകള്‍ പരിണഗിച്ച് ആര്‍ ടി ഓഫീസിലെ നടപടിക്രമം പൂര്‍ത്തിയാകുമ്ബോള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. അതായത്, പുതിയ ലൈസന്‍സ്, പുതുക്കിയ ലൈസന്‍സ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, വാഹന കൈമാറ്റം നടത്തുമ്ബോള്‍ പുതിയ ആര്‍.സി ബുക്ക് എന്നിവ എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭിക്കും. വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥന്‍ മുമ്ബാകെ ഹാജരാക്കാം. 15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസന്‍സിന്റെ അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫീസില്‍ നിന്നോ തപാലിലോ ലഭിക്കും.
പുതിയ പെര്‍മിറ്റുകള്‍ (സ്‌റ്റേജ് കാര്യേജ് ഒഴികെ), പെര്‍മിറ്റ് പുതുക്കിയത് (സ്‌റ്റേജ് കാര്യേജ് ഒഴികെ), താല്‍ക്കാലിക പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), സ്‌പെഷ്യല്‍ പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), ഓതറൈസേഷന്‍ (നാഷണല്‍ പെര്‍മിറ്റ്) എന്നിവയും ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം. വാഹന പരിശോധനാ സമയത്ത് ഈ രേഖകളും ഹാജരാക്കാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !