ജയിൽ തടവുകാരെപ്പോലെ ഒരു പാത്രവും ഗ്ലാസും രാവിലെയും ഉച്ചക്കും വൈകീട്ടും കോണിപ്പടിയിൽ വെച്ച് മാറി നിൽക്കേണ്ടി വരുന്ന അവസ്ഥ വിവരണാതീതമാണ്
ജയിൽ തടവുകാരെപ്പോലെ ഒരു പാത്രവും ഗ്ലാസും രാവിലെയും ഉച്ചക്കും വൈകീട്ടും കോണിപ്പടിയിൽ വെച്ച് മാറി നിൽക്കേണ്ടി വരുന്ന അവസ്ഥ വിവരണാതീതമാണ് [ ഒരു പാത്രത്തിൽ തന്നെ ചോറും കറിയും കൂട്ടാനുകളുമെല്ലാം കൂട്ടികുഴച്ച് കഴിക്കുന്നതിൻ്റെ രുചി ഒന്ന് വേറെ തന്നെയാണ് - ഭാര്യയുടെ ഭക്ഷണം കുറച്ച് കൂടി രുചികരമായി തോന്നി ഈ കാലയളവിൽ ]
ഇന്ന് വായനകൾക്കിടയിൽ മനസ്സുടക്കിയത് രണ്ട് കാര്യങ്ങളിലാണ്
ഒന്ന്: ഒക്ടോബർ നവംബർ മാസങ്ങൾ കൂടുതൽ നിർണായകമാണന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന.
രണ്ട്: കോവിഡ് ഭേദമായവരിൽ 90 ശതമാനത്തിനും കോവിഡാനന്തര രോഗാവസ്ഥക്ക് സാധ്യത ഉണ്ട് എന്നുള്ളതും.
അറിഞ്ഞോ അറിയാതെയോ രോഗാണു വീട്ടിലേക്ക് കൊണ്ടുവരുന്നത് പുറത്ത് പോയി വരുന്നവർ തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. പുറത്തിറങ്ങുന്നതിന് ഒരു നിയന്ത്രണം ഏർപ്പെടുത്താം. ആഴ്ചയിലൊരിക്കൽ മാത്രം അവശ്യ സാധനങ്ങൾ ശേഖരിക്കാം.. പോസറ്റീവ് രോഗിയുണ്ടന്ന് അറിയിക്കുന്നതിനായി ചങ്ങല പൂട്ടിട്ട ഗെയ്റ്റ് കുറച്ച് മാസങ്ങൾ കൂടി ആ രീതിയിൽ തുടരട്ടെ.
പഴുതുകളെല്ലാം അടച്ചും മറുപഴുതിലൂടെ കൊറോണ നമ്മെ പിടികൂടാനാണ് ഉദ്യേശമെങ്കിൽ കൊറോണ ക്കൊരു നല്ല നമസ്കാരം പറഞ്ഞ് കീഴടങ്ങാം.. കൊറോണകൾക്കിടയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബത്തിനും കൂപ്പുകൈ🙏
ചിരപരിചിതമായ ആപ്തവാക്യം കുറിച്ചിട്ടുക്കൊണ്ട് അവസാനിപ്പിക്കട്ടെ.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് [ ചികിത്സയും മരുന്നും ഇല്ല ] രോഗം വരാതെ സൂക്ഷിക്കുന്നതാണ്..
ചീഫ് ന്യൂസ് എഡിറ്റർ
മീഡിയ വിഷൻ ന്യൂസ്
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !