എടയൂർ | എടയൂർ ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാറിൻ്റെശുചിത്വ പദവി അംഗീകാരം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എടയൂർ ഗ്രാമപഞ്ചായത്തിന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
സംസ്ഥാന തല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പഞ്ചായത്ത് തല പ്രഖ്യാപനവും ഉത്ഘാടനവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി.ഡയറക്ടർ വി കെ മുരളി സാക്ഷ്യപത്രം നൽകി.ഗ്രാമ പഞ്ചായത്ത് വൈപ്രസിഡന്റ് Rk പ്രമീള, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി കെ.കെ മോഹന കൃഷ്ണൻ , സി.മുഹമ്മദ് മുസ്തഫ, മൊയ്തു എടയൂർ, എം.മാണിക്യൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ബാബുരാജ്, എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി R. രാജേഷ് സ്വാഗതവും വി. ഇ.ഒ എസ്.ഷാജഹാൻ നന്ദി പറഞ്ഞു.ഖരമാലിന്യ നിർമ്മാർജ്ജനം, ഹരിതകർമ്മ സേന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപിലാക്കിയതിനാണ് സർക്കാറിൻ്റെ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് ഭരണസമിതിയുടെ കൂട്ടായ്മയുടെ വിജയമാണിതെന്നും പഞ്ചായത്ത് പ്രസിഡണ്ട് K Kരാജീവ് മാസ്റ്റർ പറത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !