വളാഞ്ചേരി | കേരളാ പോലീസിൻ്റെ ഓപ്പറേഷൻ റേഞ്ചിൻ്റെ ഭാഗമായി നടന്ന റെയ്ഡിൽ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ തയ്യാറായ കഞ്ചാവ് പോലീസ് പിടികൂടി. ആസാം സ്വദേശിയായ സദ്ദാംഹുസൈനാണ് പിടിയിലായത്. 26 വയസ്സുകാരനാണ് പ്രതി . 2 Kg കഞ്ചാവാണ് ഇയാളിൽ നിന്നും വളാഞ്ചേരി പോലീസ് പിടികൂടിയത് .
വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ബിൽഡിങ്ങിൽ വച്ചാണ് ഇയാൾ പോലീസ് വലയിലായത് . കഞ്ചാവ് മാഫിയക്കെതിരെ വരും ദിവസങ്ങളിൽ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO ആയ MK ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത് . പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരായ MK മുരളി കൃഷ്ണൻ ണൻ ,മധു ബാലകൃഷ്ണൻ കൂടാതെ പോലീസുകാരായ അനീഷ് ജോൺ, ജോബിൻ പോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു .
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !