വട്ടപ്പാറ വളവിനു ശാപമോക്ഷം: എൻ സിപി ദേശീയ സെക്രട്ടറി NA മുഹമ്മദ് കുട്ടിയുടെ ഇടപെടൽ ഫലം കാണുന്നു

0

വളാഞ്ചേരി | കോട്ടക്കൽ നിയോജകമണ്ഡലത്തിലെ ഏറ്റവും അപകട മേഖലയായി കണക്കാക്കുന്ന വട്ടപ്പാറ വളവിൻ്റെ ശാപമോക്ഷത്തിന് വഴി തെളിയുന്നു. എൻ സി പി ദേശീയ സെക്രട്ടറി എൻ. എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) സമർപ്പിച്ച നിവേദനത്തെ തുടർന്ന് എൻ സി പി ദേശീയ പ്രസിഡണ്ട്  ശരദ് പവാർ വിഷയത്തിൽ ഇടപെടുകയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്‌ഗരിയുടെ   ശ്രദ്ധയിൽ കൊണ്ടുവരികയും   പരിഹാരത്തിന് നിർദേശിക്കുകയും ചെയ്തിരുന്നു. ശരത് പവാറിന്റെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമായി ഈ വിഷയത്തിൽ ആവശ്യമായ പരിഹാരത്തിനുള്ള  നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മറുപടി കത്തിലൂടെ ഉറപ്പു നൽകിയിരിക്കുന്നു.

നാഷണൽ ഹൈവേ 66  ലെ ഏറ്റവും അപകടകരമായ ഈ വളവിൽ എത്രയോ ജീവനുകൾ പൊലിഞ്ഞു പോയിട്ടും ഈ പ്രശ്നത്തിനു ഇതുവരെ  ശാശ്വതപരിഹാരം കാണാൻ കഴിയാതെ താൽക്കാലിക നടപടികൾ മാത്രമെടുത്തു മുന്നോട്ടുപോവുകയായിരുന്നു. ഈ അവസരത്തിലാണ് സ്ഥലം  അക്വയർ ചെയ്തു വളവുനിവർത്തി ശാശ്വത പരിഹാരം കാണണമെന്ന്  എൻ. എ. മുഹമ്മദ് കുട്ടി  ശരദ് പവാർ മുഖേന കത്തിലൂടെ ആവശ്യപ്പെട്ടത്. ഇതിനു പരിഹാരം കാണാം എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി  നിതിൻ ഗഡ്‌ഗരി കത്തിലൂടെ  അറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പറഞ്ഞ വാഗ്ദാനങ്ങളിൽ ഒന്നായ വട്ടപ്പാറ വളവിന്റെ ശാശ്വത പരിഹാരം കൂടി ഈ പരിശ്രമത്തിലൂടെ യാഥാർഥ്യമാക്കിയെടുക്കുന്നതിലൂടെ  കോട്ടക്കലിന്റെ സമഗ്രവികസനത്തിനു നിലവിലുള്ള സാമൂഹ്യ സാംസ്ക്കാരിക സ്വാധീനം ഉപയോഗിച്ച് സമസ്തമേഖലകളിലും കഴിയുന്ന രീതിയിൽ എല്ലാശ്രമങ്ങളും തുടർന്നും  നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്നും NA മുഹമ്മദ് കുട്ടി  അറിയിച്ചു


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !