തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കൊച്ചിയിലെ ഓഫിസിലെത്തിച്ച് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായിരുന്നു കസ്റ്റംസിന്റെ നീക്കം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.
1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയതില്‍ ശിവശങ്കറിന് പങ്കുള്ളതായാണ് കസ്റ്റംസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട മൊഴികളും പലരില്‍നിന്നായി ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡോളര്‍ നല്‍കിയെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ മൊഴിനല്‍കിയതായാണ് വിവരം. ഇതാണ് ശിവശങ്കറിന് പുതിയ കുരുക്കായത്.
ഇതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിലേക്ക് കടക്കാന്‍ കസ്റ്റംസ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇഡിയും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
സ്വര്‍ണക്കടത്ത്, ലോക്കര്‍ ഇടപാട്, വിദേശത്തേക്ക് ഡോളര്‍ കടത്ത് എന്നീ കാര്യങ്ങളിലാണ് ശിവശങ്കറിനെതിരെ കസ്റ്റംസ് അറസ്റ്റിന് തയ്യാറെടുക്കുന്നത്. കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന പരിശോധനാഫലം ലഭിച്ചുവെന്നാണ് വിവരം. അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നാണ് ആശുപത്രി അധികൃതരില്‍നിന്ന് ലഭിക്കുന്ന സൂചന. ഇതു സംബന്ധിച്ച് ആശുപത്രിയുടെ ഔദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !