തൃശൂര്‍ പഴയന്നൂര്‍ എളനാട് പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(37) എന്ന കുട്ടനാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജയില്‍പുളളികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു.
ഇതനുസരിച്ച് രണ്ട് മാസമായി ഇയാള്‍ പരോളില്‍ നാട്ടിലുണ്ടായിരുന്നു. ഏളനാട് തിരുമണി സ്വദേശിയാണ് സതീഷ്. പഴയന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !