റിപ്പബ്ലിക് ടിവി ബാര്‍ക്ക് റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തല്‍. അര്‍ണബ് ഗോസ്വാമിയുടെ ചാനലടക്കം മൂന്നു ചാനലാണ് വ്യാജമായി ചാനല്‍ റേറ്റിങ് ഉയര്‍ത്തിയത്. ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുംബൈ പൊലീസ് കമീഷണര്‍ പരം ബീര്‍ സിങ് പറഞ്ഞു.
മറാത്തി ചാനലുകളായ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവയുടെ ഉടമകളെ അറസ്റ്റ് ചെയ്തു.
അര്‍ണബ് അടക്കമുള്ള റിപ്പബ്ലിക് ചാനലിന്റെ ഉടമകളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. റേറ്റിങ്ങില് കൃത്രിമം നടത്തി പരസ്യവരുമാനം നേടിയതും അന്വേഷണപരിധിയിലുണ്ട്. ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള് പരിശോധിക്കുകയും ആവശ്യമെങ്കില്‍ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും മുംബൈ പൊലീസ് പറഞ്ഞു.
ചാനല്‍ റേറ്റിങ് കണ്ടെത്താനായി മുംബൈയില്‍ 2000 വീട്ടില്‍ ബാര്‍ക്കോമീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വീട്ടുടമകള്‍ക്ക് പണം നല്‍കി ഇവര്‍ വീട്ടിലില്ലാത്ത സമയത്തടക്കം ഈ ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് റേറ്റിങ്ങില്‍ കൃത്രിമത്വം ഉണ്ടാക്കുന്നത്. മുംബൈയില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം ഈ രീതിയില്‍ തട്ടിപ്പ് നടക്കുന്നുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !