സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്‍വില 37,560 രൂപയില്‍ തുടര്‍ന്നശേഷമാണ് വിലവീണ്ടും കുറഞ്ഞത്.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് നേരിയതോതില്‍ കുറഞ്ഞ് 1,906.39 ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ചതന്നെ വിലയില്‍ ഒരുശതമാനത്തോളമാണ് കുറവുണ്ടയത്.
യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനിടയാക്കിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !