അബുദാബി | യുഎഇയില്‍ 1500നടുത്താണ് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1431 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. യുഎഇയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1315 പേര്‍ക്കായിരുന്നു ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 1652 പേര്‍ രോഗമുക്തി നേടി.
രണ്ടു പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,10,039 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവര്‍ ഒരു ലക്ഷം പിന്നിട്ടു. 450 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 7,930 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !