ജിദ്ദ | ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രവാസികൾക്ക് പ്രതിമാസ പെൻഷൻ നൽകും. ജിദ്ദ കെ.എം.സി.സി നടത്തിവരുന്ന കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി വിജയകരമായ 11 വർഷം പൂർത്തിയാക്കി 12 മത്തെ വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പ്രവാസി ചരിത്രത്തിൽ തന്നെ വിപ്ലവകരമാവുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതെന്ന്
പ്രസിഡന്റ് അഹമ്മദ് പാളയാട്ട്സെക്രട്ടറി അബൂബക്കർ അരിമ്പ്ര വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
2015 മുതൽ ഏതെങ്കിലും 5 വർഷം സുരക്ഷ പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും എക്സ്റ്റിൽ പോയ 60 വയസ്സ് പൂർത്തിയായ പ്രവാസിക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ ലഭിക്കും. പദ്ധതിയിൽ പുതുതായി അംഗത്വമെടുക്കുന്നവർക്ക് 2021 മുതൽ തുടർച്ചയായ മൂന്ന് വർഷത്തെ അംഗത്വമുണ്ടെങ്കിൽ 60 പൂർത്തിയാവുന്നതോടെ പ്രവാസം നിർത്തി നാട്ടിൽ പോയാൽ പെൻഷന് അർഹരാവും. പെൻഷൻ അർഹരായവർ മരണാനന്തര ചികിത്സാ ആനുകൂല്യങ്ങൾക്ക് അർഹരാവുന്നതിന് തുടർന്നും നാട്ടിൽ നിന്നും 2021 മുതൽ അംഗത്വം തുടരേണ്ടതാണ് .
പിന്നിട്ട വർഷങ്ങളിൽ കാരുണ്യ ഹസ്തം കുടുംബസുരക്ഷപദ്ധതി അംഗമായിരിക്കെ മരണപെട്ട നൂറ് കണക്കിന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം കോടിക്കണക്കിന് രൂപ നൽകാൻ ജിദ്ദ കെ.എം.സി.സിക്ക് സാധിച്ചു. കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ ആയിരക്കണക്കിന് പ്രവാസികൾക്ക് പുതിയ പെൻഷൻ പദ്ധതിയുടെ ഗുണഫലം ലഭിക്കും.
കുടുംബനാഥൻ നഷ്ടപെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗമൊരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ കെ.എം.സി.സി. കമ്മിറ്റികൾ ഫലപ്രഥമായി നടപ്പാക്കിയ സുരക്ഷ പദ്ധതി 20 വർഷം മുമ്പ് ജിദ്ദയിൽ നിന്നാണ് KMCC തുടക്കം കുറിച്ചത്. പ്രതിമാസ പ്രവാസി പെൻഷൻ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുളള തുടക്കവും ജിദ്ദയിൽ നിന്ന് ആരംഭിക്കുകയാണ്.
11 വർഷത്തിനിടെ 1 ലക്ഷത്തിലധികം പേർക്കാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേരിട്ട് കുടുംബ സുരക്ഷ പരിരക്ഷ നൽകിയത്. നാഷണൽ , സെൻട്രൽ , ജില്ല കമ്മിറ്റികളുടെ വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളിൽ ജിദ്ദയിൽ മാത്രം 2 ലക്ഷം പ്രവാസികൾക്ക് കുടുംബ സുരക്ഷ പദ്ധതി പരിരക്ഷ ഉറപ്പ് വരുത്താൻ കെ.എം.സി.സി ക്കായി. നടപ്പു വർഷം വിവിധ പദ്ധതികളിൽ നിന്നായി 2 കോടിയിൽ പരം രൂപ ജിദ്ദയിലെ പ്രവാസികൾക്ക് ആനുകൂല്യമായി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പദ്ധതിയിൽ നിന്നും ഗുണഭോക്താക്കൾക്ക് നൽകിയത് 10 കോടിയോളം രൂപയാണ്. 5 വർഷം തുടർച്ചയായി പദ്ധതി അംഗമായ വ്യക്തി എക്സിറ്റിൽ പോമ്പോൾ നാട്ടിലേക്കുളള ടിക്കറ്റിന്റെ തുക കമ്മിറ്റി നൽകുന്നുണ്ട്. ഒക്ടോബർ 16 ന് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന കാമ്പയിൻ ഉൽഘാടനത്തിൽ വെച്ച് ഈയിടെ മരണപെട്ട 14 പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം അടക്കം ഒരു കോടി രൂപക്കുള്ള ചെക്കുകൾ വിതരണം ചെയ്യും. 20 21 ലെ പുതിയ വർഷ പദ്ധതിയുടെ പ്രീമിയം 50 റിയാലും പെൻഷൻ വിഹിതമായി 10 റിയാലുമാണ് ഫീസ്. കോവിഡ് കാരണം നാട്ടിൽ കുടുങ്ങി പോയ ആളുകൾക്ക് പദ്ധതിയിൽ അംഗത്വമെടുക്കാൻ കേരളത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ കൗണ്ടറുകൾ തുറക്കുകയും കോഡിനേറ്റർമാരെ ചുമത പെടുത്തുകയും ചെയ്യും..കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും വലിയ റിലീഫ് ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ജിദ്ദ കെ.എം.സി.സി യുടെ കോവിഡനന്തര സമ്മാനമാണ് പ്രതിമാസ പ്രവാസി പെൻഷൻ. ഇതടക്കമുള്ള സംഘടനയുടെ സകല പദ്ധതികൾക്കും ജാതി മത കക്ഷിഭേദങ്ങളുടെ അതിർ വരമ്പുകളില്ലെന്നും , ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി , സൗദി നാഷണൽ കെഎംസിസി, ജിദ്ദയിലെ വിവിധ ജില്ലാ കമ്മിറ്റികൾ നടത്തുന്ന കുടുംബ സുരക്ഷാ പദ്ധതികളിൽ തുടർച്ചയായി അംഗമാവുന്ന ജിദ്ദയിലെ ഒരു പ്രവാസിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയാണ് മരണാനന്തര അനുകൂല്യമായി 2021 മുതൽ കെഎംസിസി നൽകാൻ പോവുന്നത് എന്നും നേതാക്കൾ പറഞ്ഞു.
പ്രവാസ ലോകത്ത് നിന്ന് ലക്ഷകണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയക്കുന്ന വിദേശ നാണ്യം രാജ്യത്തിൻറെ വിദേശ നാണ്യ ശേഖരം കുന്നു കൂട്ടുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവർസികൾക്കായി ഫലപ്രദമായ ഒരു ക്ഷേമ പദ്ധതിയും നടപ്പിലാക്കാതെ വരുമ്പോഴാണ് തൊഴിലിനു വേണ്ടി കടൽ കടന്ന പ്രവാസികളുടെ സംഘടനാ ബലത്തിൽ മാത്രം ദീർഘവീക്ഷണത്തോടെ സഹജീവികൾക്ക് വേണ്ടി ഇത്രയും വലിയ പദ്ധതികൾ കെഎംസിസി ഏറ്റെടുത്ത് പ്രാബല്യത്തിൽ വരുത്തുന്നതെന്ന് നേതാക്കൾ ചൂണ്ടി കട്ടി.
ക്യാമ്പയിൻ കാലയളവിൽ മുഴുവൻ പ്രവാസികളെയും പദ്ധതിയുടെ ഭാഗമാക്കാൻ എല്ലാ മേഖലയിലുള്ള സാമൂഹ്യ പ്രവർത്തകരും മുന്നോട്ട് വരണമെന്ന് കെഎംസിസി അഭ്യർത്ഥിച്ചു. ദുരിതം പേറുന്ന നിരവധി പ്രവാസി കുടുംബങ്ങൾ കുടുംബ നാഥന്റെ മരണ ശേഷം കെഎംസിസി സഹായം തേടി സംഘടനയെ സമീപിക്കാറുണ്ട് . പക്ഷെ പദ്ധതിയുടെ ഭാഗമല്ലാത്ത ഒരാളെയും സഹായിക്കാൻ നിയമാനുസൃതം തയ്യാറാക്കിയ ചട്ട പ്രകാരം പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതി സംവിധാനത്തിനാവില്ല. ജിദ്ദയിലെ എല്ലാ മേഖലയിലുമുള്ള മലയാളികൾ ജോലി സ്ഥലത്തും താമസ കേന്ദ്രങ്ങളിലും സൗഹ്ര്ദ വലയങ്ങളിലുള്ള സുഹൃത്തുക്കളെയും സഹ പ്രവർത്തകരെയും കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗത്വമെടുപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് ജിദ്ദ കെഎംസിസി അഭ്യർത്ഥിച്ചു.
പദ്ധതി ക്യാപയിന് കാലയളവിൽ ജിദ്ദ കെഎംസിസി യുടെ ഏരിയ , പഞ്ചായത്ത് , മണ്ഡലം, ജില്ലാ കമ്മിറ്റികൾ മുഖേന വിതരണം ചെയ്യുന്ന അപേക്ഷാ ഫോറം വഴിയോ, കെഎംസിസി ഓൺലൈൻ സൈറ്റുകൾ WWW.KMCCJEDDAH.ORG , / WWW.KMCCONLINE.INFO വഴിയോ അംഗത്വം എടുക്കാവുന്നതാണ.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട് , വി.പി. മുസ്തഫ, റസാഖ് മാസ്റ്റർ ,ഇസ്ഹാഖ് പൂണ്ടോളി , അബ്ദുള്ള പാലേരി, സി.സി. കരീം. നാസർ മച്ചിങ്ങൽ, എ.കെ ബാവ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സന്നിദ്ധരായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !