സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചിലരുടെ പ്രവർത്തി നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കുന്നില്ല. വഴിയരികിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണിവർ. ഇത്തരം സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതു ശരിയല്ല. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. കച്ചവടക്കാരും ഇക്കാര്യം ശ്രദ്ധിച്ചുവേണം ഇടപഴകാൻ. ജാഗ്രതയിൽ കുറവ് വരുത്താൻ പാടില്ല.

കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെ നിരവധി കുട്ടികൾ ഉണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികൾ, ഓട്ടോ തോഴിലാളികൾ എന്നിവർക്ക് രോഗം വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടൂരിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്നുണ്ട്.നിലവിൽ കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളിൽ കോവിഡ് ഇല്ലാത്ത രോഗികളെ ചികിത്സിക്കും. ഇടുക്കിയിൽ എത്തുന്ന വിനോദസഞ്ചാരികളെ നിരീക്ഷിക്കും. കോഴിക്കോട് മാർക്കറ്റുകളും ഹാർബറും ദിവസങ്ങളോളം അടച്ചിടുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !