സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുക. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറി സിനിമകള്‍ കണ്ടുകഴിഞ്ഞു. കോവിഡ് കാരണം തിയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണച്ചവയില്‍ ഏറെയും.
തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ ഏറ്റവുംകൂടുതല്‍ പണംമുടക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രധാന ശ്രദ്ധാകേന്ദ്രമാണ്. മത്സര രംഗത്തുള്ള 119 സിനിമകളിൽ ഭൂരിഭാഗവും പ്രേക്ഷ കണ്ടിട്ടില്ല. റിലീസ് ചെയ്യാത്ത ചിത്രങ്ങളിലെ താരങ്ങൾ അത്ഭുതം കാട്ടിയ ചരിത്രം മുൻവർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്
മോഹൻലാൽ,മമ്മൂട്ടി, സൂരാജ് വെഞ്ഞാറമ്മൂട്,സൗബിൻ ഷാഹിർ,മമ്മൂട്ടി,ഇന്ദ്രൻസ്,നിവിൻ പോളി തുടങ്ങിയവരിൽ ആരാകും മികച്ച നടന്‍ എന്ന് ഉറ്റു നോക്കുകയാണ് ആരാധകർ. മുന്‍വര്‍ഷങ്ങളില്‍ വിനായകന്‍ മികച്ചനടനായതുപോലെ അപ്രതീക്ഷിത ജേതാവ് വരുമോയെന്നും ഇന്നറിയാം.
മികച്ച നടിയാകാന്‍ മഞ്ജു വാരിയർ, പാർവതി,രജീഷ വിജയൻ,അന്ന ബെൻ, തുടങ്ങി അർഹത തെളിയിച്ച ഒട്ടേറെ പേർ രംഗത്തുണ്ട്.മികച്ച ചിത്രനുവേണ്ടിയും കടുത്തമല്‍സരമാണ്. ലൂസിഫര്‍, മാമാങ്കം തുടങ്ങിയ ചെലവേറിയ ചിത്രങ്ങള്‍ക്കൊപ്പം തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അമ്പിളി, ഫൈനൽസ്, അതിരൻ, വികൃതി ,തുടങ്ങി യുവ സംവിധായകരുടെ ചിത്രങ്ങളുടെ നീണ്ട നിര തന്നെ മത്സരിക്കുന്നു.
മികച്ച നവാഗത സംവിധായകനെ കണ്ടെത്തുക ഇത്തവണ ജൂറിക്കു വെല്ലുവിളിയാകും. ലൂസിഫറിലൂടെ പ്രിഥ്വിരാജും ഈ പുരസ്കാരത്തിന് മല്‍സരിക്കുന്നു. മികച്ച സംവിധായകനെ കണ്ടെത്തുന്നതും വെല്ലുവിളിതന്നെ
ഗ്രാമവൃക്ഷത്തിലെ കുയിൽ(കെ.പി.കുമാരൻ), പതിനെട്ടാം പടി (ശങ്കർ രാമകൃഷ്ണൻ), ഡ്രൈവിങ് ലൈസൻസ്(ജീൻ പോൾ ലാൽ) ജലസമാധി(വേണു നായർ)പൊറിഞ്ചു മറിയം ജോസ്(ജോഷി)എവിടെ(കെ.കെ.രാജീവ്)ഫോർട്ടി വൺ(ലാൽ ജോസ്)കോടതി സമക്ഷം ബാലൻ വക്കീൽ(ബി ഉണ്ണികൃഷ്ണൻ) ഹെലൻ(മാത്തുക്കുട്ടി സേവ്യർ) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ(ജി.പ്രജിത്) അഭിമാനിനി(എം.ജി.ശശി) കള്ളനോട്ടം(രാഹുൽ റിജി നായർ ബിരിയാണി (സജിൻ ബാബു) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് ( ആഷിക്ക് അബു ), കോളാമ്പി (ടി.കെ.രാജീവ്കുമാർ ) വെയിൽമരങ്ങൾ (ഡോ.ബിജു) പ്രതി പൂവൻകോഴി (റോഷൻ ആൻഡ്രൂസ് ),ഹാസ്യം( ജയരാജ് ) മൂത്തോൻ (ഗീതു മോഹൻദാസ് )മനോജ് കാന(കെഞ്ചീര) എന്നീ പരിചയ സമ്പന്നരായ സംവിധായകരും മത്സര രംഗത്തുണ്ട്.
എങ്കിലും ചില സിനിമകൾ അപ്രതീക്ഷിതമായി അവസാന റൗണ്ടിലേക്ക് എത്തുകയും അവാർഡ് നേടുകയും ചെയ്താൽ അത്ഭുതപ്പെടാനില്ല. രൺജി പണിക്കർ, റോഷൻ ആൻഡ്രൂസ് തുടങ്ങിയവർ അഭിനേതാക്കൾ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !