ജില്ലയിലെ ഏറ്റവും മികച്ച യുവജന സംഘടനക്ക് നൽകുന്ന സ്വാമി വിവേകാനന്ദ പുരസ്‌കാരം ഷൈൻ ക്ലബ്‌ വാണിയന്നൂരിന്

0


2019 ലെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച യുവജന സംഘടനക്കുള്ള കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്. കഴിഞ്ഞ വർഷത്തിലെ കല, കായികം, സാമൂഹികം, സാംസ്‌കാരികം, വനിതാ ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ബോധവത്കരണം, പ്രളയാനന്തര പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ അധ്യക്ഷനായ ജൂറി ജേതാക്കളെ തെരഞ്ഞെടുത്തത്. 30000 രൂപയും സാക്ഷ്യപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. 

2018ൽ ജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്‌റു യുവകേന്ദ്ര പുരസകാരവും,  കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ സ്വച്ച് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ 2018 ൽ ജില്ലാ തലത്തിൽ 3 ആം സ്ഥാനവും 2019ൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേരെത്തെ കരസ്ഥമാക്കിയിട്ടുണ്ട്. യുവജന സംഘടനകളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനായി സംസ്ഥന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച യൂത്ത് കേരള എക്സ്പ്രസ്സ്‌ റിയാലിറ്റി ഷോയിൽ സെമിഫൈനലിലെത്തിയിട്ടുണ്ട്. പ്രളയാനന്തര സമയത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും ആദരം ലഭിച്ചിട്ടുണ്ട്. താനൂർ ബ്ലോക്ക്‌ ബ്ലോക്ക്‌ ബെസ്റ്റ് എവർ ഗ്രീൻ പുരസ്കാരവും ചൈൽഡ് ലൈൻ നൽകുന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ലോക്ക്ഡൗൺ കാല കൃഷിയിലെയും ജില്ലാ തല വിജയിയാണ് ഷൈൻ വാണിയന്നൂർ.

മൂന്നു പെൺകുട്ടികളുടെ വിവാഹം, രണ്ട് കുടുംബങ്ങൾക്ക് വീട്, അഞ്ചു വർഷമായി ഇരുപത് കുടുംബങ്ങൾക്ക് മാസം തോറും ഭക്ഷണകിറ്റ്, ഡയാലിസിസ് മെഷീൻ,ഓക്സിജൻ സിലിണ്ടർ എന്നിവയുടെ സമർപ്പണം,നിർധാരർക്ക് ഡ്രസ്സ്‌ എത്തിച്ചു നൽകുന്നതിന് തിരൂരിൽ സ്ഥാപിച്ച ഷൈൻഡ്രസ്സ്‌ ബാങ്ക്, ഡൽഹി റോഹിൻഗ്യൻ അഭയാര്ഥികള്ക്കുള്ള സഹായവിതരണം,ഷൈൻ ബ്ലഡ് ബാങ്ക്, റോഡ് സുരക്ഷ ബോധവൽകരണ പരിപാടികൾ, വർഷം തോറും നടത്താറുള്ള മെഡിക്കൽ ക്യാമ്പുകൾ,ഫുട്ബോൾ, ക്രിക്കറ്റ്‌ ടൂർണമെന്റുകൾ, റംസാൻ ഓണം കിറ്റ് വിതരണം, പെരുന്നാളിന് അനാഥരായിട്ടുള്ള കുട്ടികൾക്ക് വസ്ത്ര വിതരണം,കോവിഡ് സമയത്തു വീടുകളിലേക്ക് സാനിറ്റൈസർ&മാസ്ക് വിതരണം,മെഹന്ദി ഫെസ്റ്റ്, ഫുഡ്‌ ഫെസ്റ്റ്,ജൈവ കൃഷി, ക്ലബ്‌ മെമ്പറുടെ  വിവാഹത്തിന് എത്തുന്ന  എല്ലാ അദിഥികൾക്കും സൗജന്യ പച്ചക്കറി വിത്തു വിതരണം മാസ്ക് വിതരണം ചികിത്സ,വിവാഹ  ധനസഹായ പദ്ധതികൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. 2004ൽ  11പേരുമായി  തുടങ്ങിയ സംഘടന 15 വർഷം കഴിയുമ്പോൾ പ്രവാസികളും വനിതകളുമുൾപ്പെടെ ഇരുന്നൂറിലധികം അംഗങ്ങളുണ്ട്   സി മുഹമ്മദ് അലി, സി എച് നാസിം,പി സാബിത്,  കെ സഫ്രിൻ, ടി തൻവീറ,കെ റിൻസിയ എന്നിവരാണ് നേതൃത്വം നൽകുന്നത്. കോവിഡ് ലോക്ക് ഡൗണിലും സന്നദ്ധ പ്രവർത്തനങ്ങളുമായി ഷൈൻ വാണിയന്നൂർ നാട്ടുകാർക്ക് ആശ്വാസമാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !