വയനാട് | വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കളക്‌ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കളക്‌ടര്‍ അനുമതി നിഷേധിച്ചത്. മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരു ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കേണ്ടിയിരുന്നത്.
സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനുളള ഒരുക്കങ്ങളടക്കം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സ്ഥലം എം.എല്‍.എ അടക്കം പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അന്തിമ ഘട്ടത്തില്‍ ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത് എന്നാണ് വിവരം.
അതേസമയം സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലടക്കം പ്രതിഷേധിക്കുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !