തിരുവനന്തപുരം | തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് വ്യാപനം കാരണം താത്കാലികമായി അടയ്ക്കുന്നു എന്നാണ് വിശദീകരണം. കോവിഡ് വ്യാപനം കാരണം കോണ്‍സുലേറ്റിലേക്ക് വരണ്ട എന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറല്‍ നേരത്തെ തന്നെ പോയിരുന്നു. നിലവില്‍ യു എ ഇയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഇവിടെയുള്ളത്. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മാത്രമാണ് നിലവില്‍ കോണ്‍സുലേറ്റില്‍ നടത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് യു എ ഇ കോണ്‍സുലേറ്റ് അടയ്ക്കുന്നത്.28 -ാം തീയതി തുറന്നതിന് പിന്നാലെയാണ് വീണ്ടും അടച്ചിരിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !