ടെലിവിഷന്‍ റേറ്റിങില്‍ കൃത്രിമം കാണിച്ചെന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ റിപബ്ലിക്ക് ടി.വി ഉള്‍പ്പടെ മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ റിപബ്ലിക്ക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതായും പൊലീസ് പറഞ്ഞു. ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ മറാത്തി ചാനലുകളുടെ ഉടമകളെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷന്‍ 409, 420 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടതായും പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്തവര്‍ വരെ ഇംഗ്ലീഷ് ചാനല്‍ വീക്ഷിക്കുന്നതായി രേഖകളുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സംഭവം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !