വളാഞ്ചേരി തൊഴുവാനൂർ താണിയപ്പൻ കുന്നിൽ പോലീസ് പട്രോളിങ്ങിനിടെ വാറ്റ് ചാരായവുമായി രണ്ടുപേർ വളാഞ്ചേരി പോലീസിൻ്റെ പിടിയിലായി. തൊഴുവാനൂർ താണിയപ്പൻകുന്ന് സ്വദേശികളായ കിഴക്കേക്കര വീട്ടിൽ മുരളീധരൻ (45 വയസ്സ്) , അഴീകാട്ടിൽ സുരേഷ് (45 വയസ്സ്) , എന്നിവരാണ് വളാഞ്ചേരി പൊലീസിൻ്റെ പിടിയിലായത്. വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ MK ഷാജിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരത്തിലുള്ള പരിശോധനകൾ കർശ്ശനമാക്കുമെന്നും പോലീസ് അറീയ്ച്ചു. ഇവരിൽ നിന്നും അരലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐ മാരായ MK മുരളീകൃഷണൻ, K അബൂബക്കർ സിദ്ദീഖ് സിപിഒമാരായ കൃഷ്ണപ്രസാദ്, അനീഷ് ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതിയെ വീഡിയോ കോൺഫറൻസ് വഴി ബഹു: തിരൂർ കോടതിയിൽ ഹാജരാക്കി.പ്രതികളെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്ത് ഉത്തരവായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !