കോവിഡ് വാക്‌സിനേഷന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് മുതിര്‍ന്ന പൗരന്മാരെ സഹായിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സഹായകേന്ദ്രം.വയോക്ഷേമ കോള്‍സെന്ററിന്റെ ഭാഗമായാണ് സഹായ കേന്ദ്രം പ്രവര്‍ത്തിക്കുക.
വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവരില്‍ നിന്നുംവിശദവിവരങ്ങള്‍ ശേഖരിച്ച് കോവിഡ് സൈറ്റില്‍ രേഖപ്പെടുത്തി അവരുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് ഹെല്‍പ്പ് ഡെസ്‌ക് മുഖേന രജിസ്റ്റര്‍ ചെയ്യുകയുമാണ് ചെയ്യുന്നത്. സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന നിര്‍വ്വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, സാമൂഹ്യസുരക്ഷാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍. സി.ടി നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !