ദുബായ്: യു.എ.ഇ.യിലെ ഉന്നത മാര്‍ക്കുനേടുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യു.എ.ഇ. 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ നല്‍കും. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്ക് ഗോള്‍ഡന്‍ വിസ നേരത്തേതന്നെ നല്‍കുന്നുണ്ട്.
കൂടാതെ, യു.എ.ഇ.യിലെ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ക്ക് നേരത്തേതന്നെ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഹൈസ്കൂള്‍ ക്ലാസുകളില്‍ വാര്‍ഷികപരീക്ഷയില്‍ 95 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക.
സര്‍ക്കാര്‍ സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാര്‍ഥികളെ ഒരുപോലെ ഇതിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !