തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫ് പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പി.സി. ജോര്‍ജിന്റെ പ്രതികരണം.
കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാട്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണ്. പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ പോയി പറഞ്ഞ സി.പി.എമ്മിനൊപ്പം ഇനി നില്‍ക്കില്ലെന്നാണ് ജോസ് കെ. മാണി തീരുമാനിക്കേണ്ടത്. അതിനുള്ള ധാര്‍മിക ഉത്തരവാദിത്തം ജോസ് കെ. മാണിക്കുണ്ട്.
കെ.എം മാണിയോട് സ്നേഹമുള്ള പ്രവര്‍ത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാവണം. അല്ലാത്തപക്ഷം കെഎം മാണി അഴിമതിക്കാരനാണെന്ന് ജോസ് കെ മാണി സമ്മതിക്കുകയാണെന്നും പിസി ജോര്‍ജ് പ്രതികരിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !