പെരിന്തൽമണ്ണ സബ് കലക്ടറായി ശ്രീധന്യ സുരേഷ് ഐ.എ.എസ്, തിരൂർ സബ് കലക്ടറായി സൂരജ് ഷാജി ഐ.എ.എസ് എന്നിവർ ചുമതലയേറ്റു

0

പെരിന്തൽമണ്ണ സബ് കലക്ടറായി ശ്രീധന്യ സുരേഷ് ഐ.എ.എസ്, തിരൂർ സബ് കലക്ടറായി സൂരജ് ഷാജി ഐ.എ.എസ്  എന്നിവർ ചുമതലയേറ്റു | Sreedhanya Suresh IAS has been appointed as Perinthalmanna sub-collector and Suraj Shaji IAS as Tirur sub-collector.


 പെരിന്തൽമണ്ണ സബ് കലക്ടറായി ശ്രീധന്യ സുരേഷ് ഐ.എ.എസ് ചുമതലയേറ്റു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പെരിന്തല്‍മണ്ണ സബ് കലക്ടറാകുന്നത്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. വയനാട് തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസെന്ന ലക്ഷ്യം കൈവരിച്ചത്. വയനാട് പൊഴുതന സ്വദേശി സുരേഷ്‌ കമല ദമ്പതികളുടെ മകളാണ്.

തിരൂര്‍ സബ് കലക്ടറായി സൂരജ് ഷാജി ഐഎഎസ് ചുമതലയേറ്റു. ഇടുക്കിയില്‍ അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തിരൂര്‍ സബ് കലക്ടറായി ഔദ്യോഗിക പദവിയില്‍ പ്രവേശിക്കുന്നത്. ഡല്‍ഹിയില്‍ പഠിച്ച് വളര്‍ന്ന സൂരജ് ഷാജി ഐഎഎസ് 2019 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. 12ാം ക്ലാസ് വരെ ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലായിരുന്നു പഠനം. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ എക്കണോമിക്‌സും ഡല്‍ഹി ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനും പൂര്‍ത്തിയാക്കി. ആലപ്പുഴം കായംകുളം സ്വദേശിയാണ്. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് കണ്‍ട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളി വീട്ടില്‍ ഷാജിയാണ് പിതാവ്. മാതാവ് അനില.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !