രക്ഷപ്പെടാൻ വിമാനച്ചിറകിൽ അള്ളിപ്പിടിച്ചു; 3 പേർ കാബൂളിൽ വീണു മരിച്ചു | വിഡിയോ

0
രക്ഷപ്പെടാൻ വിമാനച്ചിറകിൽ അള്ളിപ്പിടിച്ചു; 3 പേർ കാബൂളിൽ വീണു മരിച്ചു |  വിഡിയോ  Clung to the wing of the plane to escape; 3 killed in Kabul crash - video

ന്യൂഡൽഹി
: താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുവരുന്നതു മനസ്സിനെ മരവിപ്പിക്കുന്ന കാഴ്ചകൾ. യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നു കരുതുന്ന 3 പേരെങ്കിലും വിമാനം പറന്നുയർന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

‘വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നോ ചിറകിൽ പിടിച്ചു കിടന്നോ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ കാബൂളിലെ താമസക്കാരുടെ വീടിനു മുകളിലാണു വന്നു വീണത്. കാബൂളിലെ ദൗർഭാഗ്യ സംഭവങ്ങളുടെ തുടർച്ചയായാണ് അവർക്കു ജീവൻ നഷ്ടമായത്’– അഫ്ഗാൻ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരൻ താരിഖ് മജീദി പറഞ്ഞു. ട്വിറ്ററിലെ കുറിപ്പിനൊപ്പം സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു.

റൺവേയിൽ നൂറുകണക്കിന് ആളുകൾ യുഎസ് വ്യോമസേനയുടെ വിമാനത്തിനു പിന്നാലെ ഓടുകയും വിമാനത്തിന്റെ ചിറകിൽ പിടിച്ചുകയറാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോകളും പുറത്തുവന്നു. കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ടു കുറഞ്ഞത് 5 പേരെങ്കിലും മരിച്ചതായാണു റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !