കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കൊവിഡ് മാർഗനിർദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്ന് ഹൈക്കോടതി. മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
കടകളിൽ പോകുന്നവർ വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി നിർദേശം നൽകി. വാക്‌സിൻ സ്വീകരിച്ചവർക്കോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമേ മദ്യം വിൽക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ ആളുകൾ കുത്തിവയ്‌പെടുക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നാളെ മറുപടി നൽകണമെന്ന് കോടതി അറിയിച്ചു.
കേരളത്തിലെ മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും വലിയ ജനക്കൂട്ടമാണെന്നും, ഇത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന് കോടതി നേരത്തെ വിമർശിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !