കണ്ണൂര്‍: പ്രമുഖ യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായതിന് പിറകെ നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബര്‍മാരുടെ അറസ്റ്റിന് പിറകെ നിരവധി പേരാണ് മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്ത് തടിച്ചുകൂടിയത്.
പോലീസിനു നേരെ കലാപത്തിന് ആാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരില്‍ 17 പേരെ അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സമൂഹ മാധ്യമങ്ങളില്‍ പോലീസിനെതിരെയും മോട്ടര്‍ വാഹന വകുപ്പിനെതിരെയും നടത്തിയ പ്രചാരണം സൈബര്‍ സെല്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടര്‍ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യണം തുടങ്ങിയ ആഹ്വാനങ്ങളാണ് ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. നിയമവിരുദ്ധമായി വാഹനത്തില്‍ മാറ്റം വരുത്തിയതിനാണ് വ്ളോഗര്‍മാരായ എബിന്‍ , ലിബിന്‍ എന്നിവരോട് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. രാവിലെ ഓഫീസിലെത്തിയ ഇവര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !