തിരുവനന്തപുരം: സ്‌ക്രീന്‍ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാര്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാമെന്ന് പോലീസ് അറിയിക്കുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകള്‍ കാണാന്‍ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയുമെന്നാണ് പോലീസ് പറയുന്നത്.
കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിദൂര നിയന്ത്രണത്തിലൂടെ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് / പേയ് മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താന്‍ കഴിയുന്നുവെന്നും അതിനാല്‍ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !