മലപ്പുറം: കടകളിലും മറ്റും ചെല്ലുമ്ബോള്‍ കൊവിഡ് വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ നെഞ്ചുവിരിച്ച് നിന്നുകൊടുത്താല്‍ മതി, ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ട് അതിന് ഉത്തരം നല്‍കും! വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടാണ് പുതിയ ട്രെന്‍ഡ്. മലപ്പുറം കോട്ടപ്പടിയിലെ ഇംപീരിയല്‍ പ്രസിന്റേതാണ് കണ്ടുപിടിത്തം. വായിക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്. ക്യൂ ആര്‍ കോഡ‌് പെട്ടെന്ന് സ്‌കാന്‍ ചെയ്യാനാവില്ല. അതിനാല്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടി വരും. വെള്ള, മര്റ് ഇളംകളര്‍ ടീ ഷര്‍ട്ടുകളിലാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കുന്നത്. 250 രൂപയാണ് വില. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലധികം ഓര്‍ഡറാണ് ഇംപീരിയല്‍ പ്രസിന് ലഭിച്ചത്. സ്മാര്‍ട്ട് കാര്‍ഡിന്റെ രൂപത്തില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇവിടെ പ്രിന്റ് ചെയ്ത് നല്‍കുന്നുണ്ട്. ഇത് വാങ്ങാനെത്തിയ ഒരാള്‍ ടീ ഷര്‍ട്ടില്‍ കൂടി പ്രിന്റ് ചെയ്ത് നല്‍കാമോ എന്ന് ചോദിച്ചതില്‍നിന്നാണ് ഇതിന്റെ പിറവി. നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ ആരോഗ്യവകുപ്പിന്റെ അനുമതി തേടി.
വാക്‌സിനേഷന്‍ പ്രചാരണത്തിന് കൂടി സഹായകമാവുമെന്നതിനാല്‍ പൂര്‍ണ പിന്തുണ കിട്ടി. ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറി ഡ്രൈവര്‍മാരാണ് ആദ്യം ടീ ഷര്‍ട്ട് കൂടുതലായി ആവശ്യപ്പെട്ടത്. ഇപ്പോള്‍ കടകളിലെ ജീവനക്കാര്‍ക്കും മറ്റുമായി കൂടുതല്‍ ഓര്‍ഡറുകളെത്തുന്നുണ്ട്. യുവാക്കള്‍ക്കിടയിലും ഹിറ്റായി. കൊറിയറില്‍ കിട്ടും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പി.ഡി.എഫ് രൂപവും ടീ ഷര്‍ട്ടിന്റെ അളവും വാട്സ് ആപ്പില്‍ അയച്ച് ഗൂഗിള്‍ പേ വഴി പണമടച്ചാല്‍ കൊറിയറില്‍ അയച്ചുനല്‍കും. വിപണി സാദ്ധ്യതയ്‌ക്കൊപ്പം വാക്സിനേഷന്‍ പ്രചാരണവും ഇതിന്റെ ലക്ഷ്യമാണെന്ന് ഇംപീരിയല്‍ പ്രസിന്റെ ഉടമകളിലൊരാളായ യു.ഫൈസല്‍ പറയുന്നു.

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !