കോയമ്പത്തൂർ ആര്യ വൈദ്യഫാർമസി: കേരളത്തിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ തുടക്കമാവുന്നു

0
കോയമ്പത്തൂർ ആര്യ വൈദ്യഫാർമസി: കേരളത്തിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ തുടക്കമാവുന്നു | Coimbatore Arya Vaidya Pharmacy: The largest medical center in Kerala is being set up in Valancherry

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി യുടെ കേരളത്തിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ തുടക്കമാവുന്നു. പദ്ധതിയുടെ ഔപചാരിക ശിലാസ്ഥാപനം കുളമംഗലത്തുള്ള ആയുഷ് നഗറിൽ ആഗസ്റ്റ് 27 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കേരളാ നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് നിർവ്വഹിക്കുമെന്ന് സ്ഥാപന മേധാവികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രമുഖ ബിസിനസ് ഗ്രൂപ്പായ നീറ്റുകാട്ടിൽ ആയുഷുമായി സഹകരിച്ചാണ് പതിനൊന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ സി. ദേവി ദാസ് പദ്ധതി പ്രഖ്യാപനം നടത്തും. പണി പൂർത്തീകരിച്ച അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിക്കും. വെബ് സൈറ്റ് ലോഞ്ചിംഗ് സുരേഷ് ഗോപി എം പി നിർവ്വഹിക്കും.കോൺഫ്രൻസ് ഹാൾ ശിലാസ്ഥാപനം ഡോ.കെ.ടി ജലീൽ എം.എൽ.എയും ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും ബ്രോഷർ പ്രകാശനം ആര്യവൈദ്യ ഫാർമസിഡയറക്ടർ ബാബു വാര്യരും നിർവ്വഹിക്കും.രാഷ്ടീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ നേരിട്ടും ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കും.

കോയമ്പത്തൂർ ആര്യ വൈദ്യഫാർമസി: കേരളത്തിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ തുടക്കമാവുന്നു | Coimbatore Arya Vaidya Pharmacy: The largest medical center in Kerala is being set up in Valancherry

പദ്ധതി പ്രാവർത്തികമാകുന്ന തോടുകൂടി വളാഞ്ചേരിയുടെ നാമം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുമെന്നും ടൂറിസം മേഖലക്ക് കൂടി പ്രാധാന്യം കൊടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. നീറ്റുകാട്ടിൽ ആയുഷ് മാനേജിംഗ് ഡയറക്ടർ അലി നീറ്റുകാട്ടിൽ, ഡയറക്ടർ പി.പി.ഖാലിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

:ബാബു എടയൂർ

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !