കൊച്ചി: സംസ്ഥാനത്തെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി. ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു.
ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും കെഎസ് യുവും നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി. എട്ട്, ഒമ്ബത് ക്ലാസുകളില്‍ ലഭിച്ച ഗ്രേസ് മാര്‍ക്ക് ഇത്തവണയും നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കോവിഡ് മൂലം സ്‌കൂളുകള്‍ അടച്ചതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !