നിയുക്ത ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് ആശംസകളുമായി കെ സുധാകരന്‍

0
നിയുക്ത ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് ആശംസകളുമായി കെ സുധാകരന്‍ | K Sudhakaran congratulates the appointed DCC presidents

തിരുവനന്തപുരം:
ഇന്നലെ പുറത്തുവന്ന കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെ ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് ആശംസകളുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

സംഘടനയെ ശക്തിപ്പെടുത്താനും, ജനങ്ങള്‍ക്ക് ദുരിതങ്ങളില്‍ ആശ്വാസമാകാനും, ഭരണകൂട കെടുകാര്യസ്ഥതകള്‍ക്കെതിരെ കൊടുങ്കാറ്റാകാനും കഴിയുന്ന വിധം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ നയിക്കാന്‍ നിയുക്ത പ്രസിഡന്റുമാര്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രതിഭാധനരായ ഒട്ടനവധി നേതാക്കളാല്‍ സമ്ബന്നമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം. അവരില്‍ നിന്നും 14 ജില്ലകളിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ അധ്യക്ഷന്‍മാരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. സംഘടനയെ ഉടച്ചുവാര്‍ക്കാന്‍ തക്ക സംഘാടകശേഷിയുള്ളവരാണ് നിയുക്ത അദ്ധ്യക്ഷന്‍മാര്‍. മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദത്തോടെ അണികളുടെയും അനുഭാവികളുടെയും പ്രതീക്ഷകള്‍ പരിഗണിച്ചു കൊണ്ടാണ് പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .

ജനങ്ങളെ കോര്‍ത്തിണക്കി പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തു പകര്‍ന്ന് കേന്ദ്രസംസ്ഥാന ജന വിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധ പരമ്ബരകള്‍ ഉയര്‍ത്തേണ്ട സമയം ആസന്നമായിരിക്കുന്നു.ഈ ദുരിതകാലത്ത് അവശതയനുഭവിക്കുന്ന ജനതയ്ക്ക് സഹായവുമായി ഓടിയെത്തേണ്ട നിയോഗവും പുതിയ അധ്യക്ഷന്‍മാരില്‍ നിക്ഷിപ്തമാണ്.

സംഘടനയെ ശക്തിപ്പെടുത്താനും, ജനങ്ങള്‍ക്ക് ദുരിതങ്ങളില്‍ ആശ്വാസമാകാനും, ഭരണകൂട കെടുകാര്യസ്ഥതകള്‍ക്കെതിരെ കൊടുങ്കാറ്റാകാനും കഴിയുന്ന വിധം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ നയിക്കാന്‍ നിയുക്ത പ്രസിഡന്റുമാര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

അവര്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കണമെന്ന് പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോടും പാര്‍ട്ടി അണികളോടും അനുഭാവികളോടും സ്‌നേഹപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !