വളാഞ്ചേരി തിണ്ടലം കക്കൻ ചിറ മഹല്ലിലെ ഖത്തീബിന് യാത്രായപ് നൽകി. അഞ്ചു വർഷത്തിലധികമായി മഹല്ല് ഖത്തീബ് ആയി ജോലി ചെയ്ത് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ചെമ്മാട് സികെ നഗർ സ്വദേശിയായ സിദ്ദിഖ് അഹ്സനി ഉസ്താതിനാണ് മഹല്ല് നിവാസികൾ യാത്രയപ്പ് നൽകിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായി നടന്ന ചടങ്ങിൽ കക്കൻ ചിറ മഹല്ല് പ്രസിഡണ്ട് അയ്യൂബ് നഈമി സി.കെ. അധ്യക്ഷനായിരുന്നു. നിയുക്ത ഖത്തീബ് അബ്ദുൽ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്തു .മഹല്ല് സെക്രട്ടറിയായ ഇബ്രാഹിം ഒറവക്കോട്ടിൽ,ഷുക്കൂർ പറശ്ശേരി തുടങ്ങിയവർ സംസാരിച്ചു . കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി നാമോരോരുത്തരും നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണമെന്ന് മറുപടി പ്രസംഗത്തിൽ ഖത്തീബ് സിദ്ദിഖ് അഹ്സനി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !