കോട്ടക്കൽ ഇന്ത്യനൂർ ഗ്ലോബൽ കെ.എം.സി.സി. മെമ്പർമാരുടെ കുടുംബത്തിലെ അംഗങ്ങൾക്ക് ചികിൽസക്കും,മറ്റു ആനുകൂല്യങ്ങൾക്കും പ്രത്യേക പരിഗണന ലഭ്യമാവുന്ന കോട്ടക്കൽ അൽ മാസ് ആശുപത്രിയുടെ പ്രിവിലേജ് കാർഡ് പുറത്തിറക്കി. ചികിൽസ തേടി അൽമാസിൽ എത്തുന്ന കെ.എം.സി.സി. കുടുംബങ്ങൾക്കു് ഈ പ്രിവിലേജ് കാർഡിലൂടെ വലിയ ആശ്വാസമാണ് ലഭ്യമാവുന്നത്.ഇതിനായി ആശുപത്രിയിൽ പ്രത്യേക കൗണ്ടറും സജ്ജമാക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.വി.അഹമ്മദ് നിയാസ് പ്രിവിലേജ് കാർഡിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കെ.എം.സി.സി.നേതാക്കളായ സി.കബീർ, എം.പി.ശാഫി,ഒ മുനീർ, അൽ മാസ് ആശുപത്രി പ്രതിനിധികളായ രമ്യ, റാഷിദ്, മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഖൽഫാൻ എന്നിവർ പങ്കെടുത്തു.
കോവിഡിൻ്റെ ഒന്നാം തരംഗത്തിൽ വൈറസ് ബാധിതരെ സഹായിക്കുന്നതിനായി അൽമാസ് ആശുപത്രിയുമായി കൈകോർത്ത് ഇന്ത്യ നൂർ ഗ്ലോബൽ കെ.എം.സി.സി. "ഒറ്റക്കല്ല ഒപ്പം ഉണ്ട് കെ.എം.സി.സി", ഡോക്ടർ അറ്റ് ഹോം" എന്നീ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. ഇതിലൂടെ ഒട്ടനവധി കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഇന്ത്യ നൂർ ഗ്ലോബൽ കെ.എം.സി.സി.ക്ക് സാധിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !