തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയപ്പോള്‍ രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ സാഹചര്യം മുന്‍കൂട്ടി കണ്ടു ചികിത്സാ സൗകര്യം ശക്തമാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധശേഷി അധികം വൈകാതെ കൈവരിക്കുമെന്നു പ്രതീക്ഷിക്കാം. ജനസംഖ്യാനുപാതികമായി വാക്‌സീന്‍ ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണു കേരളം. ഒരു ദിവസം അഞ്ചു ലക്ഷം വാക്‌സീന്‍ വരെ വിതരണം ചെയ്യാന്‍ സാധിച്ചു.
മരണ നിരക്ക് പിടിച്ചു നിര്‍ത്തി. മരണമടയുന്നവരില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. വാക്‌സീന്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ക്കു നല്‍കി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണു സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കെ കൂടുതല്‍ ജാഗ്രതയോടെ മുന്‍പോട്ടു പോയേ മതിയാകൂ. നിയമസഭയും ഓണാവധിയും ആയതിനാലാണു വാര്‍ത്താ സമ്മേളനത്തിന് ഇടവേള വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !